തിരുവനന്തപുരം : മലബാർ ദേവസ്വം ഏകീകരണ നിയമം തൽക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 2017ൽ കെ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സമുദായ സംഘടനകളുടെ അതൃപ്തി ഭയന്നാണ് സഭയിൽ മലബാർ ദേവസ്വം ബിൽ അവതരിപ്പിക്കാത്തത്. 2008 ൽ വി എസ് സർക്കാറിൻ്റെ കാലത്താണ് മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കുന്നത്. കൊച്ചി-തിരുവിതാംകൂർ ദേവസ്വങ്ങളുടെ മാതൃകയിലേക്ക് മലബാർ ദേവസ്വം ബോർഡിനും ഏകീകൃത സ്വഭാവം കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 2017 ൽ ഗോപാലകൃഷ്ണൻ സമിതി മലബാർ ദേവസ്വം ബില്ലിൻ്റെ മാതൃക തയ്യാറാക്കി സർക്കാറിൽ സമർപ്പിച്ചെങ്കിലും ഇതുവരെയും വിഷയം നിയമസഭയിൽ ചർച്ചക്കെടുത്തില്ല. 1403 ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വംബോർഡിന് കീഴിലുള്ളത്. വരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രേഡുകളിലാണ് ക്ഷേത്രങ്ങൾ. മൂന്ന്, നാല് ഗ്രേഡുകളിലെ ക്ഷേത്രജീവനക്കാർക്ക് വേതനം നൽകുന്നത് സർക്കാർ ഫണ്ടിൽ നിന്നാണ്. ഏകീകൃത നിയമം വന്നാൽ ജീവനക്കാർക്ക് ഗ്രേഡ് നോക്കാതെ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനാകും. ഏകീകൃത ബിൽ സഭയിൽ വെക്കേണ്ടതില്ലന്നാണ് സർക്കാർ തീരുമാനം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























