Tuesday, July 8, 2025 1:24 am

യൂണിഫോം, ബാ​ഗ്, പഠനസാമ​ഗ്രികൾ വാങ്ങാൻ രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് പണം നൽകും ; യുപി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ യൂണിഫോം, ബാ​ഗ്, ഷൂസ്, സോക്സ്, സ്വെറ്റര്‌ എന്നിവ വാങ്ങാൻ ഇവരുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ, സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സർക്കാർ സഹായം എത്തിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.

യൂണിഫോം, ഷൂസ്, സോക്സ്, സ്വെറ്ററുകൾ, സ്‌കൂൾ ബാ​ഗ് എന്നിവ വാങ്ങുന്നതിനായി വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളുടെ അക്കൗണ്ട് വഴി നേരിട്ട് പണം നൽകും. ഇതിനായി ഏകദേശം 1800 കോടി രൂപ ചെലവഴിക്കും. മന്ത്രിസഭാ യോ​ഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ സ്‌കൂൾ പഠനത്തിനാവശ്യമായ വസ്തുക്കളെല്ലാം വിദ്യാർത്ഥികൾക്ക് സൗജന്യമായിട്ടാണ് നൽകുന്നത്.

ഈ പദ്ധതി മുന്നോട്ട് കണ്ടുപോകുന്നതിന് വേണ്ടിയാണ് രക്ഷിതാക്കൾക്ക് നേരിട്ട് പണം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ ഉത്തർപ്രദേശിൽ സ്കൂളുകൾ തുറന്ന പ്രവർത്തിച്ചു തുടങ്ങിയിരുന്നു. അമ്പത് ശതമാനം വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും രണ്ട് ഡോസ് വാക്‌സിൻ ഉറപ്പാക്കിയാണ് സ്കൂളുകൾ തുറന്നത്. ഓൺലൈൻ ക്ലാസുകളും തുടർന്നു വന്നിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...