വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച പ്രതിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചു ; വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിയായ പാർട്ടാക്കാരനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെൺകുട്ടിയുടെ പിതാവിനെ കുത്തിയശേഷം പ്രതി ഓടിക്കയറിയത് സിപിഐഎം ഓഫീസിലേക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. നീതി നടപ്പാക്കുന്നതുവരെ കോൺഗ്രസ് കുടുംബത്തിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വണ്ടിപ്പെരിയാറിൽ കോൺഗ്രസിന്റെ സ്ത്രീജ്വാല പ്രതിഷേധം സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയ്ക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധം. കേസിൽ പുനരന്വേഷണം വേണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. കറുത്ത ബലൂണുകളും കറുത്ത വസ്ത്രങ്ങളും അണിഞ്ഞാണ് കോൺഗ്രസിന്റെ പ്രതിഷേധം. എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പ്രതി അർജുന്റെ ബന്ധുവായ പാൽരാജാണ് കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും കുത്തി പരിക്കേൽപ്പിച്ചത്. പാൽരാജ് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത് എന്ന് എഫ്‌ഐആറിൽ പറയുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ പശുമലമൂട് ജങ്ഷനിൽ വെച്ചാണ് പാൽരാജ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെ ആക്രമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...