തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ രാഷ്ട്രീയ നീക്കവുമായി സർക്കാർ. എൻഎസ്എസിന്ലഭിച്ച സുപ്രിം കോടതി ഉത്തരവ് എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കും. ക്രിസ്ത്യൻ മാനേജ്മെൻ്റുകളുടെ പ്രതിഷേധവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നതും മുന്നിൽ കണ്ടാണ് സർക്കാർ തീരുമാനം. മുൻകാല പ്രാബല്യത്തോടെയാകും ഉത്തരവ് നടപ്പിലാക്കുക. ഇരുപതിനായിരത്തോളം അധ്യാപകർക്ക് ആശ്വാസമാകുന്ന നിർണായക തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്. ഭിന്നശേഷി അധ്യാപക തസ്തികകൾ ഒഴിച്ചിട്ടാൽ എയ്ഡഡ് സ്കൂളുകളിലെ മറ്റ് അധ്യാപകർക്ക് നിയമനസ്ഥിരത നൽകാം എന്നായിരുന്നു എൻഎസ്എസിന് അനുകൂലമായ സുപ്രിംകോടതി വിധി. എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജമെന്റ്കൾക്കും ബാധകം ആക്കണം എന്നായിരുന്നു ആവശ്യം. ക്രൈസ്തവ സഭകൾ ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ ആയിരുന്നു. ഇത് കൂടി കണക്കിൽ എടുത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെയുള്ള സർക്കാരിന്റെ നിർണയക തീരുമാനം.സുപ്രിംകോടതിയുടെ അന്തിമ വിധി അനുസരിച്ചാവും ഉത്തരവ് നടപ്പിലാക്കുക. കേസിൽ വ്യക്തത തേടി സർക്കാർ നൽകിയ ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























