കോളജ് തലത്തിൽ പ്രഫഷനൽ സ്​പോർട്സ് ലീഗുമായി സർക്കാർ ; പ്രത്യേക സമിതി ഉടൻ രൂപീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോളജ് തലത്തിൽ പ്രഫഷനൽ സ്പോർട്സ് ലീഗുകൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ലീഗ് നടത്തുന്നതിന് വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കാൻ പ്രത്യേക സമിതി ഉടൻ രൂപീകരിക്കും. സാധാരണ ഇനങ്ങൾക്കൊപ്പം ഇ – സ്പോർട്സ് മത്സരങ്ങൾ കൂടി ലീഗിൻറെ ഭാഗമാക്കി നടത്താനാണ് ആലോചന. അന്താരാഷ്ട്ര സ്പോർട്സ് ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളിൽ പ്രധനപ്പെട്ടതായിരുന്നു കോളജ് തലത്തിൽ നടത്തുന്ന പ്രഫഷനൽ ലീഗുകൾ. കായികമേഖലയിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുന്നതിനൊപ്പം മികച്ച വരുമാന സാധ്യതയും സർക്കാർ വിലയിരുത്തുന്നു. ഇപ്പോൾ നടക്കുന്ന ഇൻറർ യൂനിവേഴ്സിറ്റി മത്സരങ്ങളുടെ മാതൃകയിലായിരിക്കും ആദ്യഘട്ടത്തിൽ ലീഗുകൾ അവതരിപ്പിക്കുക.

ക്രിക്കറ്റ്, ഫുട്ബാൾ പോലെയുള്ള ഗെയിം ഇനങ്ങളും എല്ലാത്തരത്തിലുമുള്ള അത്‌ലറ്റിക് ഇനങ്ങളും ലീഗിൻറെ ഭാഗമാക്കും. ഇതുകൂടാതെ വിർച്വൽ റിയാലിറ്റിയിലൂടെ കളിക്കുന്ന ഇ- സ്പോർട്സ് ഇനങ്ങളും ഉൾപ്പെടുത്തും. ശാരീരികാധ്വാനം വേണ്ട മത്സരങ്ങൾ മാത്രമാകും ഇ – സ്പോർട്സ് വിഭാഗത്തിൽ ഉണ്ടാവുക. നിലവിൽ കോളജ് തലത്തിൽ നടക്കുന്ന മീറ്റുകൾക്ക് പുറമെയാണ് പ്രഫഷനൽ ലീഗുകൾ കൊണ്ടുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...