ശബരിമല മണ്ഡലകാല ശുചീകരണത്തിൽ നിന്ന് പിന്മാറുന്നു ; ചിലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തെ ശുചീകരണത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു. ശുചീകരണത്തിന് നിയോഗിക്കുന്ന സേനാംഗങ്ങളുടെ വേതനം സർക്കാർ നൽകില്ല. ഈ വർഷം മുതൽ ഇതിന്റെ ചിലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന് സർക്കാർ വ്യക്തമാക്കി. ശബരിമല തീർഥാടന കാലത്ത് ശുചീകരണ ചിലവ് സർക്കാർ വഹിച്ചിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്. എല്ലാ വർഷവും സൊസൈറ്റിയാണ് ശുചീകരണ തൊഴിലാളികളെ നിയോഗിക്കുന്നത്. ഇവരുടെ വേതനം നൽകുന്നത് സർക്കാരാണ്.

സാനിറ്റേഷന്‍ സൊസൈറ്റിക്ക് തുക അനുവദിക്കുകയും, ഇതു തൊളിലാളികള്‍ക്ക് നല്‍കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഈ തീർഥാടന സീസണിൽ ശുചീകരണ തൊഴിലാളികൾക്കുള്ള വേതനം സർക്കാർ നൽകില്ല. ഇതിനുള്ള തുക തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ നൽകണമെന്ന് സർക്കാർ വ്യക്തമാക്കി. വിശുദ്ധി സേനാംഗങ്ങളുടെ വേതനം വർധിപ്പിച്ച ഉത്തരവിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സാനിറ്റേഷൻ സൊസൈറ്റി തൊഴിലാളികളെ നിയമിക്കുകയും ശുചീകരണത്തിന് നേതൃത്വം നൽകുകയും ചെയ്യും. ശുചീകരണത്തൊഴിലാളികളുടെ ദിവസ വേതനം 450ൽ നിന്ന് 550 രൂപയാക്കിയും യാത്രാബത്ത 1000 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...