അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വിജിലൻസ് ബോധവല്‍ക്കരണവാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി കാണിക്കുന്നര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്ക് കാരണമായ അവസരങ്ങള്‍ ഇല്ലാതാക്കണം. ഇതിനായാണ് ഓണ്‍ലൈൻ സേവനങ്ങള്‍. എന്നാല്‍ അതിലും ചില പഴുതുകള്‍ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കുന്നതും പ്രധാനമാണ്. വിജിലൻസ് ആ ഭാഗങ്ങളും ശ്രദ്ധിക്കണം. ഉദ്യോഗസ്ഥ സംവിധാനത്തില്‍ ഫയലുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. അതില്‍ കാലതാമസം വരുത്തുന്നവരെ കണ്ടെത്തി നടപടി ഉറപ്പാക്കണം. അഴിമതിക്ക് വിരുത് കാട്ടുന്ന ഒറ്റപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും അവര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയില്‍ ചെറുതോ വലുതോ എന്നില്ല, അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാനദി കവിഞ്ഞൊഴുകുന്നു : റാന്നി മാമുക്കിലും ഇട്ടിയപ്പാറയിലും ചെത്തോങ്കരയിലും വെള്ളം കയറി – ഗതാഗതം...

0
റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് ജനങ്ങള്‍. ഒരു ദിവസം നീണ്ടു നിന്ന...

പ്രളയഭീതിയില്‍ പത്തനംതിട്ട ജില്ല : എല്ലാ നദികളും കരകവിഞ്ഞു, ആറന്മുളയിലും റാന്നിയിലും വെള്ളം കയറി

0
പത്തനംതിട്ട : കനത്ത മഴയില്‍ അച്ചന്‍കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തീരദേശവാസികള്‍ ഭീതിയില്‍....

ഒറ്റപ്പെട്ട് റാന്നി ടൗൺ ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു ; വടശ്ശേരിക്കര റോ‍ഡ് മുങ്ങി

0
തിരുവനന്തപുരം: അപ്രതീക്ഷിത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം സംഭവിച്ചിരിക്കുന്നത് പത്തനംതിട്ട റാന്നിയിലാണ്....

നിപ ബാധിതൻ സാധാരണ ജീവിതത്തിലേക്ക് ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഉടൻ ഡിസ്ചാർജ്...

0
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ 43...