28.2 C
Pathanāmthitta
Friday, September 22, 2023 6:03 pm
-NCS-VASTRAM-LOGO-new

അരിവാള്‍ രോഗികളോട് സര്‍ക്കാരിന്‍റെ ഇരട്ടിപ്രഹരം ; അടിയന്തിര ചികിത്സയോട് പോലും മുഖംതിരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാരുകള്‍ മുഖം തിരിച്ച സമീപനം ഏറെ വാര്‍ത്തയായതും ഒപ്പം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതുമാണ്. ഗത്യന്തരമില്ലാതെ ദയാബായിയുടെ നിരാഹാര സമരം പൊതുജനങ്ങളും മാധ്യമങ്ങളും ഏറ്റെടുത്തതോടെയും കോടതി ഇടപെട്ടതോടെയുമാണ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് താല്‍കാലിക അശ്വാസവുമായെങ്കിലും രംഗത്തെത്തിയത്. എന്നാല്‍ നിലവില്‍ അരിവാള്‍ രോഗികളോടും സര്‍ക്കാര്‍ പഴയ കടുത്ത അവഗണന തുടരുന്നു എന്നതാണ് പുറത്തുവരുന്ന വിവരം.

life
ncs-up
ROYAL-
previous arrow
next arrow

ഔദ്യോഗിക കണക്കുകള്‍ പ്രകാരം വയനാട് കല്‍പ്പറ്റയില്‍ മാത്രം 1080 അരിവാള്‍ രോഗികളാണുള്ളത്. ഇവരിലെ ജനറല്‍ വിഭാഗത്തിന് 200 രൂപയും എസ്‌ടി വിഭാഗത്തിന് 2500 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. എന്നാല്‍ ജനറല്‍ വിഭാഗത്തിലെ 189 രോഗികളുടെ പെന്‍ഷന്‍ പൂര്‍ണമായും മുടങ്ങിയിട്ട് ഏകദേശം ഒന്‍പത് മാസത്തോളമായി. എസ്‌ടി വിഭാഗക്കാര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ക്കും കൃത്യമായി പണം നടക്കുന്നതുമില്ല. മാത്രമല്ല പൊതുവിഭാഗത്തിലെ രോഗികളില്‍ നിന്ന് സാമൂഹിക സുരക്ഷ മിഷന്‍ പെന്‍ഷന്‍ അപേക്ഷ സ്വീകരിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

അതിഗുരുതരമായ രോഗാവസ്ഥയായതുകൊണ്ടുതന്നെ അരിവാള്‍ രോഗബാധിതരെ സംബന്ധിച്ച് വലിയ രീതിയിലുള്ള കായിക അധ്വാനം സാധ്യമല്ല. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പോഷകാഹരങ്ങളും പ്രധാനമായും പാല്‍, മുട്ട എന്നിവ കഴിക്കേണ്ടതുമുണ്ട്. ഇത്തരം രോഗബാധിതര്‍ക്കുള്ള മരുന്ന് മുടങ്ങിയാലുള്ള അപകടാവസ്ഥ അതിഭീകരമായിരിക്കും. എന്നാല്‍ യഥാസമയത്ത് പെന്‍ഷന്‍ തുക പോലും എത്താതായതോടെ ഇവരുടെ ചികിത്സയും പോഷകാഹാരവും ചോദ്യചിഹ്നമായിരിക്കുകയാണ്.

ncs-up
dif
self
previous arrow
next arrow

ഇതിനൊപ്പം ജില്ലയിലെ രോഗികളുടെ എണ്ണം ആയിരം കടന്നിട്ടും മതിയായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും സര്‍ക്കാരിന്‍റെ പരാജയമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. കൂനിന്മേല്‍ കുരു പോലെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ അരിവാള്‍ രോഗികള്‍ക്കായി പ്രഖ്യാപിച്ച പ്രത്യേക വാര്‍ഡിന്‍റെ പ്രവര്‍ത്തനവും അടുത്തിടെ നിലച്ചിരുന്നു. ഒപ്പം മാനന്തവാടി മെഡിക്കല്‍ കോളജില്‍ അരിവാള്‍ രോഗികള്‍ക്കായുള്ള വാര്‍ഡുകള്‍ ഉപകാരപ്രദമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

നിരവധി സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതുള്‍പ്പടെ അരിവാള്‍ രോഗികള്‍ക്കായുള്ള സര്‍ക്കാരിന്‍റെ വാഗ്‌ദാനങ്ങളെല്ലാം നിലവില്‍ വാക്കുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. രോഗത്തിന്‍റെ മൂര്‍ച്ഛിച്ച വേദനയിലും കോണിപ്പടികള്‍ കയറി ചികിത്സ തേടുന്ന ഇവരുടെ ദുരിതപൂര്‍ണമായ ജീവിതത്തോടൊപ്പം രക്തം മാറുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്‌ക്ക് കൊണ്ടുപോകേണ്ടത് വരെ ഇവരുടെ ദുരിതം ഇരട്ടിയിലാക്കുന്നുമുണ്ട്.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

ഒന്നാം പിണറായി സര്‍ക്കാര്‍ ബജറ്റില്‍ 30 കോടി രൂപയാണ് അരിവാള്‍ രോഗികള്‍ക്കായുള്ള ചികിത്സ കേന്ദ്രത്തിനായി പ്രഖ്യാപിച്ചത്. എന്നാല്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ച കോംപ്രിഹെൻസീവ് ഹിമോഗ്ലോബിനോപതി റിസർച്ച് ആൻഡ് കെയർ സെന്റര്‍ ഇപ്പോള്‍ കാടുമൂടിയ അവസ്ഥയിലാണുള്ളത്. സാധാരണക്കാരനോടുള്ള സര്‍ക്കാരിന്‍റെ അവഗണന അംഗീകരിക്കാനാവില്ലെങ്കിലും ഇതില്‍ അല്‍പമെങ്കിലും സാവകാശം നല്‍കാവുന്നതാണ്. എന്നാല്‍ അടിയന്തിര സഹായത്തിനായി കൈനീട്ടുന്ന ഇവരോടുള്ള ഈ സമീപനമാവട്ടെ മാപ്പ്‌ അര്‍ഹിക്കാത്തതുമാണ്.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow