റാന്നി: ഉത്സവ കാലങ്ങളോടനുബന്ധിച്ച് നാട്ടിലെത്തുന്ന പ്രവാസികളോട് വിമാനകമ്പനികള്‍ ഇരട്ടിയിലധികം തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് പ്രവാസി ലീഗ്. കുടുംബത്തോടൊപ്പംയാത്ര ചെയ്യുന്നപ്രവാസികളെ ഏറെ ബുദ്ധിമുട്ടില്‍ ആക്കുന്ന ഈ നിലപാടിനെതിരെ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം എന്നും പ്രവാസി ലീഗ് യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് റാന്നി നിയോജകമണ്ഡലം പ്രസിഡണ്ട് കെഎം സലിം യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സജീര്‍ പേഴുംപാറ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ പ്രവാസിലീഗ് ജില്ലാ സെക്രട്ടറി എ കെ മുഹമ്മദ്, ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് ചാമക്കാല, സജ്ജാദ് ഖാന്‍, പി എം ര്‍ ഖാന്‍, ഹുസൈനാര്‍, സി ഡി ഷാജഹാന്‍, സി എച്ച് സലീം, ഇസ്മായില്‍ കള്ളിപ്പാറ, അസീസ് ചുങ്കപ്പാറ, തോമസ് മാത്യു, എം സ് ഷാജഹാന്‍, മുഹമ്മദ് ഇസ്മായില്‍, സിറാജ് പീടികയില്‍, അനസ്, ഹാരിസ്, നൗഷാദ്, തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി ലീഗ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി സി എച്ച് സലീം (കൊറ്റനാട് ), വൈസ് പ്രസിഡണ്ട് മാരായി ഹാരിസ് ചാമക്കാല, നൗഷാദ് കുടപ്പനക്കല്‍, ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കള്ളിപ്പാറ, (കോട്ടങ്ങല്‍ ) സെക്രട്ടറി കാസീം ചുങ്കപ്പാറ, അനസ് ചമക്കാല, ട്രഷറര്‍ മുഹമ്മദ് ഹനീഫ (വായ്പൂര്‍) എന്നിവരെ തിരഞ്ഞെടുത്തു.