തിരുവനന്തപുരം: കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തിയത്. വി.ഐ.പി റൂമില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തനിക്ക് കൊവിഡ് പോസിറ്റീവായെന്ന് കഴിഞ്ഞ ശനിയാഴ്ച്ച ഗവര്‍ണര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒപ്പം ആശങ്ക വേണ്ടെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.