കേരളത്തെ അപമാനിച്ച ഗവർണർ മാപ്പ് പറയുക : യൂത്ത് ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തെ അപമാനിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴകാടൻ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വളർച്ചയും പുരോഗതിയും കണ്ട് വിളറി പൂണ്ടിയിരിക്കുകയാണ് ബിജെപി നേതൃത്വത്തിന്. ഇത് തകർക്കുന്നതിനു വേണ്ടിയുള്ള നീക്കമാണ് ഇപ്പോൾ കേരളത്തിൽ സംഘപരിവാറും ബിജെപിയും ചേർന്ന് നടത്തുന്നത്. ഇത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് കെ ജെ എം അഖിൽ ബാബു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് സഹായദാസ് നാടാർ മുഖ്യ പ്രഭാഷണം നടത്തി. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേയ്ക്ക് അബ്ദുള്ള, ബിൻസൺ ഗോമസ്, കേരള കോൺഗ്രസ്(എം) ജില്ലാ സെക്രട്ടറി എസ് എസ് മനോജ്, യൂത്ത്ഫ്രണ്ട്(എം) ഭാരവാഹികളായ ജസ്റ്റിൻ ജോസഫ്, സനൽ ചന്ദ്രമംഗലം, ജയപ്രകാശ് എബി, വിഷ്ണു പൂയനാട്, ഗിരീഷ് ചന്ദ്രമംഗലം, ഉജ്വൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....