യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർത്ഥിയ്ക്ക് നേരെയുണ്ടായ മർദ്ദനം ക്രൂരമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർത്ഥിയ്ക്ക് നേരെയുണ്ടായ മർദ്ദനം ക്രൂരമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയാത്തതാണ്. കോളജ് അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമങ്ങളും നടപടികളും പാലിച്ചില്ലെങ്കിൽ തീർച്ചയായും താൻ ഇടപെടുമെന്നും വിഷയത്തിൽ അടിയന്തരമായി തന്നെ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. എസ്എഫ്ഐയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ഇടിമുറി ആരോപണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും വീണ്ടുമുയരുകയാണ്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ എസ്എഫ്ഐക്കാര്‍ യൂണിറ്റ് മുറിയിൽ തടഞ്ഞുവെച്ചു മർദ്ദിച്ചെന്നാണ് പരാതി.

വൈകല്യമുള്ള കാലിൽ ഉൾപ്പടെ ചവിട്ടിയെന്നും തലയിൽ കമ്പ് കൊണ്ട് അടിച്ചെന്നും മർദ്ദനമേറ്റ വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്. മരത്തില്‍ കയറി കൊടികെട്ടാന്‍ തയ്യാറാക്കാത്തതിനാലാണ് തന്നെ അവർ മർദിച്ചതെന്ന് വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥിയെ ഇടിമുറിയിൽ തടഞ്ഞുവെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്, സെക്രട്ടറി വിധു ഉദയ, ഭാരവാഹികളായ മിഥുന്‍, അലന്‍ ജമാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. വിദ്യാർത്ഥിയെ അടിക്കുന്നത് തടയാനെത്തിയ സുഹൃത്ത് അഫ്സലിനെയും ഭാരവാഹികൾ തല്ലി. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറിന് ശേഷം വിദ്യാർത്ഥിയെ വിട്ടയക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...