തിരുവനന്തപുരം : സമസ്തയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സമസ്തയെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ വലിയ സംഭാവന നല്കിയ സംഘടനയാണ് സമസ്ത. ഒരു വടികിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല. ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍, വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തി.
ഒറ്റക്കെട്ടായി പ്രതികരിക്കണo : സമസ്തയ്ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്
RECENT NEWS
Advertisment