ബംഗാളി നടി പല്ലവി ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബംഗാളി നടി പല്ലവി ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി. പല്ലവിയുടെ കൊല്‍ക്കത്തയിലെ ഗാര്‍ഫ ഏരിയയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് പല്ലവിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ബംഗാള്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘മോന്‍ മനേ നാ’ എന്ന സീരിയലിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് പല്ലവി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. അതിനുശേഷം സരസ്വതി പ്രേം, അമി സിറാജര്‍ ബീഗം, തുടങ്ങി നിരവധി ഷോകളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...