കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി ഗവര്‍ണര്‍. ചാന്‍സലര്‍ക്കെതിരെ മാധ്യമങ്ങളോടു സംസാരിച്ചത്, ഗവര്‍ണര്‍ക്കെതിരെ നിയമനടപടിയ്ക്കായി സിന്‍ഡിക്കേറ്റ് വിളിച്ചുകൂട്ടിയ നടപടി എന്നിവ ഗുരുതര ചട്ടലംഘനമാണെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം.സംസ്ഥാനത്തിനു പുറത്തുള്ള ഗവര്‍ണര്‍ 25 നു മടങ്ങിയെത്തിയാലുടന്‍ നടപടിയുണ്ടായേക്കുമെന്നാണു സൂചന.

അതേസമയം, പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണരുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല. ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലിന്റെ നിയമോപദേശപ്രകാരമാണ് തീരുമാനം. നിയമനം മരവിപ്പിച്ചതായി അറിയിച്ച ഇ.മെയിലിൽ വ്യക്തത ഇല്ലെന്നതാണ് കാരണം. ഇത് സ്റ്റേ ഉത്തരവായി പരിഗണിക്കാമോ എന്നതിൽ വ്യക്തത വരുത്തിയ ശേഷം മാത്രമേ സർവകലാശാല കോടതിയെ സമീപിക്കുകയുള്ളൂ. അതിനിടെ പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ.ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചു. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. പ്രിയക്ക് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് ലഭിച്ചതോടെയാണ് ജോസഫ് സ്കറിയ രണ്ടാമതായത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...