ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച നടപടി ; പ്രതികരിച്ച് റിട്ട. ജസ്റ്റിസ് യു.ഡി സാൽവി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച ​ഗുജറാത്ത് ബിജെപി സർക്കാർ നടപടിക്കെതിരെ പ്രതികരിച്ച് റിട്ട. ജസ്റ്റിസ് യു.ഡി സാൽവി.‌ ആഗസ്റ്റ് 15നാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. പ്രതികളെ നേരത്തെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് കൃത്യമായ മാർ​ഗനിർദേശങ്ങളുണ്ട്. സംസ്ഥാനങ്ങൾക്ക് ഈ മാർ​ഗനിർദേശങ്ങളെ കുറിച്ചറിയാം. കൂടാതെ ഈ വിഷയത്തിൽ സുപ്രിംകോടതി വിധികളുമുണ്ട് അദ്ദേഹം വ്യക്തമാക്കി.

2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്‍റെ മൂന്ന് വയസുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴു പേരെയാണ് അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. 2008ൽ 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് യു.ഡി സാൽവിയായിരുന്നു. കേസിൽ വർഷങ്ങൾക്ക് മുമ്പാണ് വിധി പുറപ്പെടുവിച്ചത്. ഇപ്പോൾ അത് സർക്കാരിന്‍റെ കൈയിലാണ്. സംസ്ഥാനം കൃത്യമായ തീരുമാനമെടുക്കേണ്ടതുണ്ട്. അത് ശരിയാണോ അല്ലയോ എന്ന് ബന്ധപ്പെട്ട കോടതിയോ സുപ്രിംകോടതിയോ ആണ് തീരുമാനിക്കേണ്ടത് സാൽവി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...