ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : 2002 ല്‍ ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം നിര്‍വ്വഹിച്ച ഗാന്ധിഭവന്‍ 24 വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഏപ്രില്‍ 28 ന് രാവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്ത് സമാരംഭിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ജീവകാരുണ്യസ്ഥാപനമെന്ന ബഹുമതി നേടിയ ഗാന്ധിഭവന്‍ ഇപ്പോള്‍ 58 ശാഖകള്‍ പത്തനാപുരത്തും കേരളത്തിലുടനീളവുമായി പ്രവര്‍ത്തിക്കുന്നു. ഓള്‍ഡേജ് ഹോമുകള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍, പാലിയേറ്റീവ്, സൈക്യാട്രി, ഭിന്നശേഷി, എയ്ഡ്‌സ് പേഷ്യന്റ് സെന്ററുകള്‍, ലഹരിചികിത്സാകേന്ദ്രം, സ്‌പെഷ്യല്‍ സ്‌കൂള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള വില്ലേജ്, കെല്‍സ ലീഗല്‍ എയ്ഡ് സെന്റര്‍, ഗാര്‍ഹിക പീഡനനിരോധന നിയമം നടപ്പിലാക്കുന്ന സെന്റര്‍, വനിതകള്‍ക്കായുള്ള ജില്ലാ ഷെല്‍ട്ടര്‍ ഹോം, ജയില്‍മോചിതര്‍ക്കായുള്ള തണലിടം സെന്റര്‍, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകള്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ എന്നിവയും സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നോഡല്‍ ഏജന്‍സിയായും ഗാന്ധിഭവന്‍ പ്രവര്‍ത്തിക്കുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ കാരുണ്യസംഗമങ്ങള്‍, സാമൂഹിക സാംസ്‌കാരിക സാഹിത്യ മാനവ സംഗമങ്ങള്‍, വ്യവസായ പരിവേഷണ പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പ് കണ്‍സോഷനുകള്‍ വിവിധ ഇടങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കും. പ്രകൃതി സംരംക്ഷണത്തിനും ലഹരി നിയന്ത്രണത്തിനുമായി വിദ്യാലയങ്ങളിലൂടെ നിരന്തര പ്രചാരണപരിപാടികള്‍ ഈ കാലയളവില്‍ സംഘടിപ്പിക്കും. സമാപന ചടങ്ങ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവന്റെ സ്വപ്‌നപദ്ധതിയായ ജനകീയ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം രാഷ്ട്രപതി നിര്‍വ്വഹിക്കും. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള പാരമ്പര്യ ചികിത്സ മുതല്‍ അത്യാധുനിക ചികിത്സകള്‍ വരെ ഒരു കൂരയ്ക്ക് കീഴില്‍ ഉള്‍ക്കൊള്ളുന്നതും പൂര്‍ണമായി സൗജന്യ ചികിത്സ നല്‍കുന്നതുമായ ഒരു റിസേര്‍ച്ച് സെന്ററായിരിക്കും ജനകീയ മെഡിക്കല്‍ കോളേജ്.

28 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഐ.എ.എസ്. അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗാന്ധിഭവന്‍ മാനേജിംഗ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍, മാനേജിംഗ് ഡയറക്ടര്‍ ബി. ശശികുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ സുഗതകുമാരി ദേശീയ പരിസ്ഥിതി പുരസ്‌കാരം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ഇന്റര്‍നാഷണല്‍ പൊയട്രി അവാര്‍ഡ് ഏരീസ് ഗ്രൂപ്പ് സ്ഥാപകനും അന്തര്‍ദ്ദേശീയ ചലച്ചിത്രകാരനും അണുമാഹാകാവ്യം ഗ്രന്ഥകാരനുമായ സോഹന്‍ റോയിക്കും ഗവര്‍ണ്ണര്‍ സമ്മാനിക്കും. 25000 രൂപയും ശില്പവുമാണ് അവാര്‍ഡ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...