വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് ഗവർണർ

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും വീടുകളിലാണ് അദ്ദേഹം ആദ്യം എത്തിയത്. വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിന്‍റെ വീടും ഗവർണർ സന്ദർശിച്ചു. അതിനിടെ, വന്യജീവി ആക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാളെ വയനാട്ടിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ പടമലയിലെ അജീഷിൻ്റെ വീട്ടിലായിരുന്നു ഗവർണറുടെ ആദ്യ സന്ദർശനം. ബന്ധുക്കളുമായി സംസാരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ സഹായവും ഉറപ്പുനൽകി. സ്ഥലത്ത് എത്തിയ നാട്ടുകാരും വന്യജീവി ആക്രമണ ഭീഷണിയും ആശങ്കയും ഗവർണറെ അറിയിച്ചു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് താല്ക്കാലിക വാച്ചർ പാക്കത്തെ പോളിൻ്റെ വീട്ടിലാണ് ഗവർണർ പിന്നീട് എത്തിയത്. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ പാക്കം കാരേരി കോളനിയിലെ വിദ്യാർത്ഥി ശരത്തിനെയും ഗവർണർ സന്ദർശിച്ചു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരിയിലെ പ്രജീഷിൻ്റെ കുടുംബത്തയും സന്ദർശിച്ചു. പിന്നീട് മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയ ഗവർണർ ബിഷപ് മാർ ജോസഫ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിമാരുടെ അധ്യക്ഷതയിൽ നാളെ സർവകക്ഷി യോഗം ചേരും. റവന്യു, വനം, തദേശ മന്ത്രിമാർ രാവിലെ പത്തിന് ചേരുന്ന യോഗത്തിൽ പങ്കെടുക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോന്‍’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

0
കോഴിക്കോട് : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം...

സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു ; BEVCOയ്ക്ക് ഉണ്ടാകുക കനത്ത നഷ്ടം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു....

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍...

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു ; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

0
ഭോപ്പാല്‍ : രക്താര്‍ബുദത്തിന് ചികിത്സതേടിയ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോര്‍മാലിന്‍...