വിസ്മയങ്ങളുടെ ലോകം പ്രവേശനനോത്സവത്തിനായി ഒരുക്കി കുരുന്നുകളെ കാത്തിരിക്കുന്നു ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതിയ കുരുന്നുകളെ വരവേല്‍ക്കാന്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂള്‍. സ്കൂളിന്റെ പ്രവേശന കവാടം മുതല്‍ വ്യത്യസ്തയുടെ ലോകമാണ് കുട്ടികളെ കാത്തിരിക്കുന്നത്. പുതിയ പ്രവേശന കവാടം നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്തു. പ്രീപ്രൈമറി കുട്ടികള്‍ക്കായി വിസ്മയങ്ങളുടെ ലോകമാണ് കാത്തിരിക്കുന്നത്. ക്ലാസ് മുറികളില്‍ മഴവില്ലും, റെയില്‍വേസ്റ്റേഷനും, പോസ്റ്റ് ഓഫീസും, കടല്‍ തിരമാലയും, വിവിധ ചിത്രങ്ങളുമാണെങ്കില്‍ പുറത്ത് മനോഹരമായ പാര്‍ക്കും ഒരുങ്ങി കഴിഞ്ഞു. ട്രാഫിക് സിഗ്നലുകളുള്ള കൃതിമ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ആദ്യം കാണുന്നത് വലിയ പാറക്കെട്ടുകളിലൂടെ ചിന്നിചിതറി ഒഴുകിയെത്തുന്ന വെള്ളച്ചാട്ടമാണ്.

വീണ്ടും മുന്നോട്ടു ചെല്ലമ്പോള്‍ ഗുഹയുടെ ഉള്ളിലൂടെയാവും യാത്ര. ചുറ്റും ഏഴഴകു വിരിച്ചുള്ള ചിത്രങ്ങളും, കടല്‍ ജീവികളേയും കണ്ട് പുറത്തിറങ്ങിയാല്‍ അഡ്വൈഞ്ചര്‍ പാര്‍ക്കിലേക്കെത്തും. ഊഞ്ഞാലും, സീസോയും, വിവിധ തരം കളിയിടങ്ങളും കുരുന്നുകളുടെ മനം നിറയ്ക്കും. ക്ലാസ് മുറികളില്‍ പുത്തന്‍ മേശയും കസേരയും ഉണ്ട്. കൂടാതെ ശലഭോദ്യാനത്തിന്റെയും,ജൈവ, ഗണിത പാര്‍ക്കിന്റെയും നിര്‍മ്മാണത്തിനും തുടക്കമായി. പുതിയ കെട്ടിടവും ക്ലാസ് മുറികളും മുതിര്‍ന്ന കുട്ടികള്‍ക്കായി ഒരുക്കുമ്പോള്‍ തന്നെ പ്രീപ്രൈമറി വിഭാഗത്തിനും കരുതലാകുന്നതോടെ കുട്ടികള്‍ക്ക് ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂള്‍ നവ്യാനുഭവമാകുമെന്നതില്‍ തര്‍ക്കമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...