Wednesday, July 3, 2024 6:05 am

സര്‍ക്കാര്‍ ആശുപത്രികളെ ഇനി കണ്ടറിയാം ; ഏകീകൃത നിറം നല്‍കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളെ രണ്ടുവിഭാഗങ്ങളായി തിരിച്ച്‌ ഏകീകൃതനിറം നല്‍കാന്‍ ഒരുങ്ങുന്നു. വിവിധ പദ്ധതികളില്‍ നവീകരിക്കുന്ന ആശുപത്രികളാണ് ആദ്യഘട്ടത്തില്‍ നിറം മാറുക.

ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ പുറംഭാഗം ഇളം പച്ചയിലും വെള്ളയിലുമാണു ചായം പൂശേണ്ടത്. അകത്തു പച്ചനിറമായിരിക്കണം.

രണ്ടാംവിഭാഗത്തില്‍ ഉള്‍പ്പെടുന്നതു ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, വനിതാ-ശിശു ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവയാണ്. ഇവയുടെ പുറംഭാഗം ഇളം നീലയും വെള്ളയും കലര്‍ന്നതായിരിക്കും. അകത്ത് നീലനിറവും.

മാര്‍ച്ച്‌ ഒന്നുമുതല്‍ പൂര്‍ത്തിയാകുന്ന ആശുപത്രിക്കെട്ടിടങ്ങളെല്ലാം പുതിയ നിറത്തിലായിരിക്കണം. നിലവിലുള്ളവ, അറ്റകുറ്റപ്പണി നടത്തുമ്പോഴോ നവീകരണം നടത്തുമ്പോഴോ പുതിയ നിറത്തിലേക്കു മാറിയാല്‍ മതി. സംസ്ഥാന പദ്ധതിവിഹിതം, കിഫ്ബി, നബാര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ സഹായം, തദ്ദേശപദ്ധതികള്‍, പൊതുജനസഹായം തുടങ്ങിയവ ഉപയോഗിച്ചു നിര്‍മ്മാണം പൂര്‍ത്തിയായവയ്ക്കു പുതിയ നിബന്ധനയനുസരിച്ചായിരിക്കും ചായം പൂശേണ്ടത്.

ആശുപത്രികളുടെ അകത്തും പുറത്തുമുള്ള സൂചനാഫലകങ്ങള്‍ക്കും ഏകീകൃതരൂപം നിശ്ചയിച്ചിട്ടുണ്ട്. വഴികാട്ടികള്‍, സേവനങ്ങള്‍, ഡോക്ടര്‍മാരുടെ അവധി വിവരങ്ങളും സേവനസമയവും, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സേവനങ്ങള്‍, പ്രവേശനമില്ലാത്ത മേഖലകള്‍ തുടങ്ങിയ സൂചനാബോര്‍ഡുകള്‍ക്കും അവയിലുപയോഗിക്കേണ്ട അക്ഷരങ്ങള്‍ക്കും നിറവും വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പട്ടിക ആശുപത്രി മേലധികാരികള്‍ക്കു കൈമാറിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റെയില്‍പ്പാതയില്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം വരുന്നു

0
തൃശൂര്‍: ഒന്നര കിലോമീറ്ററോളം വ്യത്യാസത്തില്‍ സിഗ്നല്‍ പോസ്റ്റുകള്‍, അതുവഴി ട്രെയിനുകള്‍ക്ക് ഒന്നിന്...

കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്ന് രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

0
കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിലൂടെ നിക്ഷേപിച്ച രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി....

പ്രസിഡന്റായാൽ യുക്രൈൻ യുദ്ധത്തിന് ഒറ്റദിവസംകൊണ്ട് പരിഹാരം കണ്ടെത്തുമെന്ന് ട്രംപ് ; അതിന് നിങ്ങൾക്ക് കഴിയില്ലെന്ന്...

0
യു.എൻ: വീണ്ടും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ യുക്രൈൻ യുദ്ധത്തിന് ഒറ്റദിവസംകൊണ്ട് പരിഹാരമുണ്ടാക്കുമെന്ന്...

മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടത് തന്നെ സ്ഥിരീകരിച്ച് പോലീസ് ;...

0
മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന്...