യുഡിഎഫിന്റെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് മുന്‍ ദേശീയ പ്രസിഡന്റും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം സെന്റ് തെരേസാസ് കോളജിലെത്തി വിദ്യാര്‍ഥിനികളുമായുളള സംവാദത്തില്‍ പങ്കെടുക്കും. പിന്നീട് വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുക്കും.

വൈകിട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. പര്യടനത്തിന്‍റെ രണ്ടാം ദിവസമായ നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.

കേരളത്തില്‍ ഇത്തവണ മത്സരം കടുക്കും എന്നാണ് വിലയിരുത്തല്‍. നാമനിര്‍ദേശ പത്രികയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി ഇരുമുന്നണികളും ബിജെപിയും രംഗത്തുണ്ട്. സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. സിപിഎമ്മിന് ഭരണത്തുടര്‍ച്ചയും ബിജെപിക്ക് അവരുടെ കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് അഞ്ചാറ് സീറ്റുകളിലെ വിജയവും നേടിക്കൊടുക്കുന്നതിനാണ് ഇരു പാര്‍ട്ടികളും കരാറിലെത്തിയതെന്നും ബിജെപിയെ യഥാര്‍ത്ഥത്തില്‍ എതിര്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...