സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയ രക്തസാക്ഷി മണ്ഡപം ചാണകം തളിച്ചു ശുദ്ധിയാക്കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് വലിയ വിവാദവും കോളിളക്കവും സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം രക്തസാക്ഷി മണ്ഡപത്തിന്റെ ഗേറ്റ് താഴിട്ടു പൂട്ടിയിരുന്നു. ഇപ്പോള്‍ എഐവൈഎഫ് കൊടിയും പിടിച്ചു ചിലര്‍ രക്തസാക്ഷി മണ്ഡപം ശുദ്ധിയാക്കുന്നതിന്റെ വീഡിയോ വൈറലാണ്.

കൂടാതെ ഒരു യുവാവ് ഒരു ബക്കറ്റില്‍ ചാണക വെള്ളം തളിക്കുന്നതും കാണാം. എന്നാല്‍ ഇത് ചാണക വെള്ളമാണോ അതോ പുണ്യാഹമാണോ എന്നും സോഷ്യല്‍ മീഡിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നിരവധി ട്രോളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ബിജെപി അനുഭാവികള്‍ പങ്കുവെക്കുന്നത്.

‘ആചാര ലംഘനം’ ഉണ്ടായപ്പോള്‍ ‘നടയടച്ചു ശുദ്ധികലശം’ നടത്തിയെന്നാണ് പലരും പരിഹസിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനമുണ്ടായപ്പോള്‍ നടത്തിയതുപോലെ സമാനമായ രീതിയാണ് കമ്യൂണിസ്റ്റുകളും അവലംബിക്കുന്നതെന്നാണ് പരിഹാസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...