എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തീപ്പിടിത്തസാധ്യതയുള്ളതിനാൽ തീവണ്ടികളിലെ എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായി ഓഫാക്കിയിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഒട്ടേറെ തീവണ്ടികളിൽ ചാർജിങ് പോയിന്റുകൾ രാത്രി ഓഫാക്കാറില്ലെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഇതിൽ വീഴ്ചവരുത്തുന്ന എ.സി. മെക്കാനിക് അടക്കമുള്ള ജീവനക്കാർക്ക് ദക്ഷിണ റെയിൽവേ താക്കീത് നൽകിയിട്ടുണ്ട്. മിന്നൽപ്പരിശോധനകൾ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യം സർക്കുലർ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

രാത്രി ചാർജ് ചെയ്യാനിടുന്ന മൊബൈലും ലാപ്ടോപ്പും മറ്റും ചൂടായി അപകടമുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം അപകടസാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി. രാത്രിയിൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് ഉറങ്ങുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളും ഉയർന്നിരുന്നു. ചാർജിങ് പോയിന്റുകൾ രാത്രി ഓഫാക്കിയിടുന്നതോടെ ഇതിനും പരിഹാരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...