തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി ജോജിയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. സര്‍ക്കാര്‍ ഓഫീസുകളിലെ ലാപ്‌ടോപ്പുകള്‍ അടിച്ചുമാറ്റുന്നതില്‍ വിദഗ്ധനാണ് ജോജി. വികാസ്ഭവനില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്.
ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നായി 14 ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചുവെന്നാണ് ജോജി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അധികമാകാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
സര്‍ക്കാര്‍ ഓഫീസുകളിലെ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍
RECENT NEWS
Advertisment