തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാലാം ശനിയാഴ്ച അവധിയാക്കുന്നതില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളും. അവധി സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ട് വെച്ച വ്യവസ്ഥകളില്‍ സംഘടനകളുടെ എതിര്‍പ്പ് ശക്തമായതോടെയാണ് ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുന്നത്. വ്യവസ്ഥകളില്ലാതെ അവധി അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യങ്ങള്‍ ഉള്‍പ്പടെയാണ് ഫയല്‍ കൈമാറുന്നത്. നാലാം ശനിയാഴ്ച അവധിയാക്കണമെന്ന നിലപാടില്‍ സംഘടനകള്‍ക്കെല്ലാം യോജിപ്പ്.
എന്നാല്‍ വ്യവസ്ഥകളോടാണ് എതിര്‍പ്പ്. തുടര്‍ന്നാണ് ഫയലില്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടില്‍ ചീഫ് സെക്രട്ടറിയെത്തിയത്. തീരുമാനം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോള്‍ ഭരണപക്ഷാനുകൂല സംഘടനകളുടെ എതിര്‍പ്പുണ്ടാകില്ല. സംഘടനകളുമായി ചീഫ് സെക്രട്ടറിയും ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറിയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. നിലവിലെ വ്യവസ്ഥകളില്‍ മേല്‍ അവധി വേണ്ടെന്ന നിലപാട് ഇടതുപക്ഷ അനുകൂല സംഘടനകള്‍ അറിയിച്ചു. ഇളവുവേണമെന്ന്പ്രതിപക്ഷ സംഘടനകളും. ഇതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ആവശ്യങ്ങള്‍ എഴുതി നല്‍കാനും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
നിലവില്‍ 10.15 മുതല്‍ 5.15 എന്ന പ്രവര്‍ത്തന സമയം പത്ത് മുതല്‍ 5.15 വരെയാക്കി നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു സര്‍ക്കാര്‍ തലത്തിലെ ആലോചന. മാത്രമല്ല കാഷ്വല്‍ ലീവുകള്‍ നിലവിലുള്ള 20 ദിവസത്തില്‍ നിന്നും 15 ആക്കിയും കുറയ്ക്കും. എന്നാല്‍ രണ്ടിനോടും സംഘടനകള്‍ക്ക് മമതയില്ലായിരുന്നു. ലീവ് ദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനോടായിരുന്നു പ്രധാന എതിര്‍പ്പ്. ഒരു തവണ കയ്യില്‍ നിന്നു പോയാല്‍ കാഷ്വല്‍ ലീവുകള്‍ പിന്നെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്നാണ് സംഘടനകള്‍ പറയുന്നത്. ആശ്രിത നിയമനത്തിന്‍റെ കാര്യത്തിലും നിലവിലെ സ്ഥിതി തുടരണമെന്നാണ് സംഘടനകളുടെ നിലപാട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]