സര്‍ക്കാരിന്റെ വാക്ക് പഴം ചാക്ക് … നെല്ലു സംഭരണത്തില്‍ താങ്ങു വില ഉറപ്പാക്കിയില്ല

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നെല്ലിന്റെ താങ്ങുവില സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം പാഴ് വാക്കായി. സംഭരണ വില സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 28 രൂപ മാത്രമാണ് താങ്ങുവില. ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

പാലക്കാട് കലക്ടറേറ്റില്‍ നെല്ലു സംഭരണത്തിന് മുന്നോടിയായി വിളിച്ച യോഗത്തിന് ശേഷം മന്ത്രി നടത്തിയ പ്രഖ്യാപനത്തിലാണ് ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്ന് ഉറപ്പ് നല്‍കിയത്. പാലക്കാട് ജില്ലയില്‍ ഇരുപത് ശതമാനത്തിലേറെ നെല്ലു സംഭരിച്ചശേഷം വന്ന ഈ സര്‍ക്കാര്‍ ഉത്തരവില്‍ പക്ഷേ ഈ ഉറപ്പ് ലംഘിക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം 27. 48 രൂപയ്ക്കായിരുന്നു നെല്ല് സംഭരിച്ചത്. ഇതില്‍ 18.68 രൂപ കേന്ദ്ര വിഹിതവും 8. 80 രൂപ സംസ്ഥാന വിഹിതവുമാണ്. ഇതിനിടെ കഴിഞ്ഞ ബജറ്റില്‍ 52 പൈസ വര്‍ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സംഭരണ വില 28 ആക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില 72 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 28.72 രൂപയ്ക്ക് നെല്ല് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് പാഴ് വാക്കായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...