കെഎസ്ഇബി പെൻഷൻ പ്രായം കൂട്ടാൻ സാധ്യത ; പ്രത്യേക സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാൻ സാധ്യത. നിലവിൽ, 56 വയസാണ് പെൻഷൻ പ്രായം. 56-ൽ നിന്നും കൂട്ടുന്നത് പഠിക്കാൻ റിയാബ് ചെയർമാൻ അധ്യക്ഷനായുള്ള പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണം, വർദ്ധിച്ച പെൻഷൻ എന്നിവ കാരണം കെഎസ്ഇബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം കൂടുക എന്ന നീക്കത്തിലേക്ക് സർക്കാർ എത്തിയത്.

അടുത്ത മൂന്ന് വർഷത്തിനകം 4,000 പേരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. നിലവിലെ, പെൻഷൻ ബാധ്യത 29,657 കോടി രൂപയാണ്. നിരവധി ആളുകൾ വിരമിക്കുമ്പോൾ, കൃത്യമായ സർക്കാർ ഇടപെടൽ നടന്നില്ലെങ്കിൽ 2025-26 മുതലുള്ള പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിലാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ഇബിയിൽ സർക്കാർ അനുമതിയില്ലാതെ രണ്ട് തവണ ശമ്പള പരിഷ്കരണം നടത്തിയത് വൻ കടബാധ്യതയ്ക്ക് കാരണമായിട്ടുണ്ട്. കെഎസ്ഇബിക്ക് പുറമേ, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി തുടങ്ങിയവയുടെ പെൻഷൻ പ്രായപരിധി കൂട്ടുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...