Friday, July 4, 2025 7:51 pm

ഗോതമ്പ്, ബാര്‍ളി, കടുക് എന്നീ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) ഗോതമ്പ്, ബാര്‍ളി, കടുക് എന്നീ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു. കര്‍ഷകരുടെ ഉല്‍പ്പാദനവും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.  ഗോതമ്പിന്റെ കുറഞ്ഞ താങ്ങുവില 110 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 400 രൂപ വര്‍ദ്ധിപ്പിച്ച് 5,450 രൂപയായും വര്‍ധിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിലാണ് എംഎസ്പികള്‍ (മിനിമം താങ്ങുവില) വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ധാന്യം വാങ്ങുന്ന നിരക്കാണ് എംഎസ്പി അഥവാ മിനിമം താങ്ങുവില. നിലവില്‍, ഖാരിഫ്, റാബി സീസണുകളില്‍ കൃഷി ചെയ്യുന്ന 23 വിളകള്‍ക്കാണ് സര്‍ക്കാര്‍ എംഎസ്പി നിശ്ചയിച്ചിരിക്കുന്നത്.

ഖാരിഫ് (വേനല്‍ക്കാല) വിളകളുടെ വിളവെടുപ്പിന് തൊട്ടുപിന്നാലെ ഒക്ടോബറില്‍ റാബി (ശീതകാല) വിളകളുടെ വിതയ്ക്കല്‍ ആരംഭിക്കുന്നു. ഗോതമ്പും കടുകും പ്രധാന റാബി വിളകളാണ്. 2022-23 വിള വര്‍ഷത്തിലും (ജൂലൈ-ജൂണ്‍) 2023-24 വിപണന സീസണിലും ആറ് റാബി വിളകള്‍ക്ക് എംഎസ്പി വര്‍ദ്ധിപ്പിക്കാന്‍ സിസിഇഎ അംഗീകാരം നല്‍കിയതായി ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2021-22 വിള വര്‍ഷത്തില്‍ ഗോതമ്പ് എംഎസ്പി ക്വിന്റലിന് 2,015 രൂപയില്‍ നിന്ന് ഈ വര്‍ഷം ക്വിന്റലിന് 110 രൂപ വര്‍ധിപ്പിച്ച് 2,125 രൂപയായി. ഗോതമ്പിന്റെ ഉല്‍പ്പാദനച്ചെലവ് ക്വിന്റലിന് 1,065 രൂപയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...