കോന്നി MLA കെ.യു ജെനീഷ് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു ; അപകട വിവരം മറച്ചുവെക്കാൻ ശ്രമിച്ചതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എംഎൽഎ കെ യു ജെനീഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30ന് പുളിമുക്ക് വേണാട് ജംഗ്ഷനിലായിരുന്നു അപകടം. കാറില്‍ എം.എല്‍.എ ഉണ്ടായിരുന്നില്ല. കുമ്പഴ ഭാഗത്ത് നിന്നും കോന്നിയിലേക്ക്‌ പോയ വാഹനം തൊഴിലുറപ്പ് ജോലികഴിഞ്ഞ് എത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞ് കയറിയതിനു ശേഷം വേണാട് ഗ്യാരേജിന് ഉള്ളിലേക്ക് കടന്ന് അവിടെ കിടന്ന കാറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ഒരു തൊഴിൽ ഉറപ്പ് തൊഴിലാളിയുടെ കൈക്ക് പരിക്കേറ്റു. എം.എല്‍.എയുടെ കാറില്‍ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഡ്രൈവര്‍ക്ക് പരിക്കില്ല, എന്നാല്‍ എം.എല്‍.എയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വേണാട് ഗാരേജില്‍ കിടന്ന കാറിന്റെയും ഒരുവശം തകര്‍ന്നു. പെട്ടെന്ന്  ഇരു വാഹനങ്ങളും സംഭവസ്ഥലത്തുനിന്നും മാറ്റി. ഇരുകൂട്ടര്‍ക്കും പരാതിയുമില്ല. അപകട വിവരം മറച്ചുവെക്കാൻ ശ്രമിച്ചതായി  പരാതി ഉയരുന്നുണ്ട്. അപകടത്തിനുശേഷം എംഎൽഎയോ ഇതുമായി ബന്ധപ്പെട്ടവരോ തങ്ങളെ ബന്ധപ്പെടുകയോ പരിക്കുകളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ തൊഴിലുറപ്പ് അംഗങ്ങൾ പരാതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...