പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവെയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതിക്കെതിരെ എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ പ്രതിഷേധ മാർച്ച് നടത്തി. പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്നും സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ട് നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വെയ്ക്കാനുള്ള പദ്ധതി ജീവനക്കാരെ കൊള്ളയടിക്കാൻ വേണ്ടിയുള്ളതാണെന്നും യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് പറഞ്ഞു.
ജീവനക്കാരെ വഞ്ചിച്ചു കൊണ്ട് പദ്ധതി നടപ്പാക്കുവാൻ ശ്രമിച്ചാൽ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുളസീരാധ ,സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് ജി ജയകുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു സലിംകുമാർ, നൗഫൽ ഖാൻ, ദിലീപ് ഖാൻ, പിക്കു വി സൈമൺ, അനു കെ അനിൽ, ദർശൻ ഡി കുമാർ, ഷെബിൻ വി ഷെയ്ക്ക്, ഉഷ, സോഫി കെ തമ്പാൻ എന്നിവർ പ്രസംഗിച്ചു.