ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കാനുള്ള ജീവാനന്ദം പദ്ധതി സർക്കാർ ഉപേക്ഷിക്കണം – എൻ ജി ഒ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവെയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതിക്കെതിരെ എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ പ്രതിഷേധ മാർച്ച് നടത്തി. പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്നും സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ട് നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വെയ്ക്കാനുള്ള പദ്ധതി ജീവനക്കാരെ കൊള്ളയടിക്കാൻ വേണ്ടിയുള്ളതാണെന്നും യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് പറഞ്ഞു.

ജീവനക്കാരെ വഞ്ചിച്ചു കൊണ്ട് പദ്ധതി നടപ്പാക്കുവാൻ ശ്രമിച്ചാൽ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുളസീരാധ ,സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് ജി ജയകുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു സലിംകുമാർ, നൗഫൽ ഖാൻ, ദിലീപ് ഖാൻ, പിക്കു വി സൈമൺ, അനു കെ അനിൽ, ദർശൻ ഡി കുമാർ, ഷെബിൻ വി ഷെയ്ക്ക്, ഉഷ, സോഫി കെ തമ്പാൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...