അധ്യയന വർഷ ധ്യാനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ലഭിച്ച താലന്തുകളുടെ പ്രകാശനം ആണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും ലഭിച്ച കഴിവുകളെ വർധിപ്പിച്ച് ഉത്തരവാദിത്ത ജീവിതം നയിക്കുമ്പോൾ ആണ് സഭയും സമൂഹവും അനുഗൃഹിക്കപ്പെടുന്നതെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെട്ട അധ്യയന വർഷാരംഭ ധ്യാനങ്ങളുടെ സമാപന സമ്മേളനം തിരുവല്ല സഭാ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. റവ. സാം മാത്യു ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി റവ. പി. ടി മാത്യു സമാപന സന്ദേശം നൽകി. റവ. ടോണി തോമസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, റവ. ഷൈൻ ബേബി സാം, റവ. അനിഷ് തോമസ് ജോൺ, ബേസിൽ ജോർജ്, ജിബി കൊയമ്പത്തൂർ, ജോജിഷ് ജോയ്, ജെറി മാത്യു സജി, സ്റ്റെഫിൻ സജി, ജോയൽ സി മാത്യു, ജിബി ബേസിൽ എന്നിവർ പ്രസംഗിച്ചു. അധ്യയന വർഷ ധ്യാന സമ്മേളനങ്ങൾ സഭയുടെ തെരഞ്ഞെടുക്കപ്പെട്ട സെന്റെറുകളിൽ വച്ച് മെയ് 16 മുതൽ ആണ് നടത്തപ്പെട്ടത്. വണ്ടൻമേട് ചേറ്റുകുഴി ഇവാൻജലിക്കൽ പള്ളിയിൽ ധ്യാന സമ്മേളന പരമ്പരയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. ‘ലോകത്തിൽ ലോകക്കാരല്ലാതെ’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ബൈബിൾ പഠനങ്ങൾ, സോഷ്യൽ മീഡിയായുടെ ദുരുപയോഗം, വ്യക്തിത്വ വികസനം, നല്ല ശീലങ്ങൾ, മൊബൈൽ ഫോണിന്റെ അമിതോപയോഗം എന്നിവയെ സംബന്ധിച്ച് ക്ലാസുകളും സെമിനാറുകളും നടത്തപ്പെട്ടു. നാളെ (ജൂൺ 2) സഭയുടെ എല്ലാ ഇടവക പള്ളികളിലും സ്കൂൾ-കോളജ് അധ്യയന വർഷാരംഭ സ്തോത്ര പ്രാർത്ഥനയും വിജയ സ്തോത്ര സ്കോളർഷിപ്പ് വിതരണവും നടത്തപ്പെടുന്നതാണെന്ന് യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...