സര്‍ക്കാര്‍ ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കല്ലമ്പലത്ത് സര്‍ക്കാര്‍ ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. ശരീരത്തിലുണ്ടായ ആഴമേറിയ മുറിവുകളാണ് മരണ കാരണമായത്. 12 ഓളം മുറിവുകള്‍ അജികുമാറിന്റെ ശരീരത്തിലുണ്ടായിരുന്നു. ദേശീയപാതയില്‍ കല്ലമ്പലത്തിന് സമീപം നടന്ന അപകടങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മരിച്ചവര്‍ അജികുമാറിന്റെ സുഹൃത്തുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്തു പോലിസ് ചോദ്യം ചെയ്തു. പിക്കപ്പ് വാന്‍ ഇടിച്ചാണ് മുള്ളറംകോട് സ്വദേശി അജിത് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രമോദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരേയും റോഡിലൂടെ നടന്നു പോകുമ്പോള്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. പിക്കപ്പ് ഓടിച്ച സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരനായ അജികുമാറും, അപകടത്തില്‍ മരിച്ച അജിത്തും, ആശുപത്രിയിലുള്ള പ്രമോദും, വാഹനമോടിച്ച സജീവും സുഹ്യത്തുക്കളാണ്. ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം കല്ലമ്പലത്ത് സര്‍ക്കാര്‍ ജീവനക്കാരനായ അജികുമാറിനെ (49) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി പിരിഞ്ഞ് വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അജികുമാര്‍. ആലപ്പുഴ പി.ഡബ്ല്യു.ഡിയില്‍ ഹെഡ് ക്ലര്‍ക്കാണ് അജികുമാര്‍. ശരീരത്തില്‍ മുറിപ്പാടുകളും, മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിക്കിടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....