സംസ്കൃതസർവ്വകലാശാലയിൽ കമ്പ്യൂട്ടർ ട്രെയിനർ കം പ്രോഗ്രാമർ, ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ട്രെയിനര്‍ കം പ്രോഗ്രാമര്‍ (ഒരു ഒഴിവ്), ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമര്‍ (മൂന്ന് ഒഴിവുകൾ) എന്നിവരെ നിയമിക്കുന്നതിനായി മാർച്ച് മൂന്നിന് രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്തു വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

1. കമ്പ്യൂട്ടര്‍ ട്രെയിനര്‍ കം പ്രോഗ്രാമര്‍
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ അംഗീകൃത സർവ്വകലാശാലയിൽനിന്നും ബി.ഇ./ബി.ടെക്. ബിരുദം. കൂടാതെ ജാവ /പി.എച്ച്.പി ഫ്രെയിം വർക്ക് എന്നിവയിൽ പ്രവൃത്തി പരിചയം. വേതനം : പ്രതിമാസം 21,000 /- രൂപ. ലാറവെൽ പ്രോഗ്രാമിംഗിലുള്ള അറിവും സി.സി.എൻ.എ. സർട്ടിഫിക്കേഷനും അഭിലഷണീയ യോഗ്യതകളായിരിക്കും.

2. ഗ്രാജുവേറ്റ് ട്രെയിനി പ്രോഗ്രാമര്‍
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ അംഗീകൃത സർവ്വകലാശാലയിൽനിന്നും ബി.ഇ./ബി.ടെക്./എം.എസ്‍സി. അല്ലെങ്കിൽ എം.സി.എ. കൂടാതെ ജാവ /പി.എച്ച്.പി. ഫ്രെയിം വർക്ക് എന്നിവയിൽ പ്രവൃത്തിപരിചയം. വേതനം : പ്രതിമാസം 10,000 /- രൂപ. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം നേടി 4 വര്‍ഷം കഴിഞ്ഞവരാകരുത്. പ്രായം 26 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10 ന് സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല. കൂടുതൽ വിവരങ്ങള്‍ക്ക് സര്‍വ കലാശാല വെബ്സൈറ്റ് (www.ssus.ac.in) സന്ദര്‍ശിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...