ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി; കടപ്രയിലെ ബിറ്റുമിൻ പ്ലാൻറ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു

For full experience, Download our mobile application:
Get it on Google Play

കു​മ്പ​നാ​ട് : ക​ട​പ്ര ത​ട്ട​ക്കാ​ട് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബി​റ്റു​മി​ൻ ടാ​ർ മി​ക്സി​ങ് പ്ലാ​ൻ​റ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു. പ്ലാ​ൻ​റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി പ്ലാ​ന്റ് ക​വാ​ടം ഉ​പ​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ​ക്ത​മാ​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് 25ന് ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ലാ​ന്റി​ന് ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ലാ​ൻ​റ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ സം​ഘ​ടി​ക്കു​ക​യും പ്ലാ​ന്റി​ലേ​ക്കു​ള്ള വ​ഴി ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ത്താം വാ​ർ​ഡ് മെം​ബ​ർ മു​കേ​ഷ് മു​ര​ളി പ​ഞ്ചാ​യ​ത്തി​ലെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നോ​ട്ടീ​സ് വാ​ങ്ങി സ​മ​ര​സ​മി​തി​ക്കും കോ​യി​പ്രം പോ​ലീ​സി​നും ന​ൽ​കി.

പ്ലാ​ന്‍റി​ന് ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​പ​രോ​ധ​ത്തി​ന് ചെ​യ​ർ​മാ​ൻ ബി​ജു കു​ഴി​യു​ഴ​ത്തി​ൽ, എ​സ്. രാ​ജീ​വ​ൻ, കെ.​എം. തോ​മ​സ്, അ​ഡ്വ. ജെ​സി സ​ജ​ൻ, ശ്രീ​ക​ല ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി​ന്തു​ണ​യു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​നീ​ഷ് കു​ന്ന​പ്പു​ഴ, സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​കെ. സ​ന്തോ​ഷ് കു​മാ​ർ, ബി.​ജെ.​പി ആ​റ​ന്മു​ള മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ദീ​പ ജി. ​നാ​യ​ർ, സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ കോ​യി​പ്രം, എ​സ്.​യു.​സി.​ഐ ക​മ്യൂ​ണി​സ്റ്റ് പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി ബി​നു ബേ​ബി, ശ​ര​ണ്യ രാ​ജ് എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു. ഇ​തേ സ​മ​യം ഡി.​വൈ.​എ​ഫ്.​ഐ ഇ​ര​വി​പേ​രൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ്ലാ​ന്റി​ന് സ്റ്റോ​പ് മെ​മ്മോ എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. രാ​ജീ​വ്, ജി​ല്ല ക​മ്മി​റ്റി അം​ഗം അ​നീ​ഷ് കു​ന്ന​പ്പു​ഴ, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ഹു​ൽ ഗോ​ബി, വ​ന​മാ​ലി ശ​ർ​മ, ജ​യ്സ​ൻ ജോ​സ്, സി​ബി കു​മ്പ​നാ​ട്, മി​ഥു​ൻ പു​റ​മ​റ്റം, ജി​ൻ​സ​ൺ കു​മ്പ​നാ​ട്, ഷൈ​ൻ കു​മ്പ​നാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...