ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച 16കാരിയെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഗർഭിണി ; ഗർഭിണിയാക്കിയത് മുത്തശ്ശൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച 16വയസ്സുകാരിയെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഗർഭിണിയാണെന്ന് കണ്ടെത്തി. കുട്ടിയെ ഗർഭിണിയാക്കിയത് 85കാരനായ കുട്ടിയുടെ മുത്തശ്ശൻ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതൽ പരിശോധനക്കായി ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മഞ്ചേരി സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന മുത്തശ്ശനെയാണു ഇന്നു തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇക്കഴിഞ്ഞ 21നാണ് കുട്ടിയുടെ പരാതിയിൽ കൊണ്ടോട്ടി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയതിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ പീഡന വിവരം പുറത്താകുകയായിരുന്നു. നാലു മാസം മുമ്പ് കൊണ്ടോട്ടി പനച്ചിപള്ളിയാളിയിലെ പിതാവിന്റെ തറവാട്ടു വീട്ടിൽ താമസിക്കാനെത്തിയ കുട്ടിയെ പിതാവിന്റെ പിതാവായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പോലീസ് മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച് ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചു. ഇതേ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നതിന് കുട്ടിയുടെ പിതാവിനെതിരെ അരീക്കോട് പോലീസിൽ കേസ് നിലവിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...