അനുജനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം ; ബഹളം വെച്ച് ആളെ കൂട്ടി സഹോദരൻ ; സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മുസ്താഖ് ഷെയ്ഖാണ് പിടിയിലായത്. നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഏഴ് വയസ്സുകാരനും സഹോദരനും ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്ന വഴിയാണ് സംഭവം. യാത്രാ മദ്ധ്യേ ഇടവഴിയിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നു. മുന്നിൽ നടന്നുപോയ അനുജനെ മുഖം പൊത്തി എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നത് പിന്നാലെ വന്ന സഹോദരൻ കണ്ടു. കുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഈ സമയം കുട്ടിയെ ഉപേക്ഷിച്ച് മുസ്താഖ് ഷെയ്ഖ് ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ സംഭവം നടന്നതിന് ഒരു കിലോ മീറ്റർ അകലെ വെച്ച് ഇയാളെ കണ്ടെത്തി. തുടർന്ന് പ്രദേശവാസികൾ ചേർന്ന് മുസ്താഖിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് പോലീസ് അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മുസ്താഖിന്റെ ബന്ധുക്കളും നാദാപുരം മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ അറിയാനാണ് പോലീസ് ശ്രമിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവിരകയാണെന്നും നാദാപുരം പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതല്‍...

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...