കാഞ്ഞങ്ങാട് : കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ് വിധിച്ച് കോടതി. 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാര്‍ തടവ് ശിക്ഷ വിധിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് നടപടി. 2017-ലാണ് പീഡനം നടന്നത്. 15 വയസ്സുകാരിയെ മുത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നു. 20,000 രൂയാണ് പിഴയടയ്ക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.ബിന്ദു ഹാജരായി.
അടുത്തിടെ പേരക്കുട്ടിയെ പീഡിപ്പിച്ച 64 കാരന് 73 വർഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപപിഴയും കോടതി വിധിച്ചിരുന്നു. ഇടുക്കിയലാണ് ഏഴു വയസ്സുകാരനായ ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന് പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വർഷം തടവിന് വിധിച്ചത്. കഴിഞ്ഞ മാസമാണ് സംഭവം. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
2019 ൽ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പറമ്പിൽ പണികഴിഞ്ഞു വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരിൽ കണ്ടത്. ഇവരുടെ മൊഴിയിലാണ് കേസെടുത്തത്. പിതാവിനെ രക്ഷിക്കുവാൻ, പീഡനത്തിനിരയായ കുട്ടിയുടെ അച്ഛൻ വിചാരണാ വേളയിൽ കൂറുമാറിയിരുന്നു.