വമ്പൻ തോൽവി വിലയിരുത്താന്‍ ബിജെപി സംസ്ഥാന നേതാക്കൾ താഴേ തട്ടിലേക്കിറങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ ബിജെപി സംസ്ഥാന നേതാക്കൾ താഴേ തട്ടിലേക്കിറങ്ങുന്നു. ബൂത്ത്, മണ്ഡലം തലങ്ങളിൽ സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പരിശോധന നടത്തും. ഓൺലൈനായി ചേർന്ന ഭാരവാഹി യോഗമാണ് തീരുമാനം എടുത്തത്. തോൽവിയുടെ പശ്ചാത്തലത്തിലുള്ള കെ സുരേന്ദ്രന്റെ രാജി സന്നദ്ധത കേന്ദ്ര നേതൃത്വം തള്ളി.

സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച പറ്റി. സ്വർണക്കടത്തിൽ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമുട്ടിയത് തിരിച്ചടിയായി, തുടങ്ങിയ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന അധ്യക്ഷൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയതിലും വിമർശനമുണ്ടായി. അതേസമയം പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ എന്നിവരടക്കം ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

കഴിഞ്ഞ തവണ നേമത്ത് തുറന്ന അക്കൗണ്ടും പൂട്ടിയതോടെ കേരളത്തിൽ സംപൂജ്യരായി മാറിയ ബിജെപിക്ക് വോട്ടിംഗ് ശതമാനക്കണക്കിലും വൻ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. 35 സീറ്റ് നേടിയാൽ കേരളത്തിൽ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ കിണഞ്ഞ് ശ്രമിച്ച തെരഞ്ഞെടുപ്പിൽ ഫലം പുറത്ത് വരുമ്പോൾ 2016 ൽ കിട്ടിയ വോട്ട് കണക്കിൽ നാല് ശതമാനത്തിന്റെ  ഇടിവാണ് ബിജെപിക്ക് ഉള്ളത്. പ്രതീക്ഷിച്ച ഒരിടത്തും മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല പയറ്റിയ തന്ത്രങ്ങളത്രയും കേരളം തള്ളിക്കളയുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...