അതിയായ സന്തോഷം, നിരന്തര പരിശ്രമത്തിന്റെ ഫലമാണിത് ; നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പേര് മാറ്റത്തിൽ ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് റെയിൽവെ വികസനത്തിന്റെ പുതിയ പാതകൾ തുറക്കാൻ ഈ നടപടിയിലൂടെ കഴിയും. ഈ നേട്ടത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും സംസ്ഥാന സർക്കാരിനും റെയിൽവെ അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നു. ആവർത്തിച്ചുള്ള ഇടപെടലുകൾ സഫലമായതിൽ സന്തോഷമുണ്ട്. തിരുവനന്തപുരം എംപിയെന്ന നിലയിൽ ഞാൻ ഇത്തരമൊരു പുനർനാമകരണ നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തതിനാലാണ് റെയിൽവേ സ്റ്റേഷനുകളുടെ പുനർ നാമകരണത്തിലേക്ക് നയിച്ചതെന്ന് റെയിൽവെയുടെ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ കേരള ഗതാഗത സെക്രട്ടറിക്ക് എഴുതിയ കത്തിൽ അനുസ്മരിച്ചതിന് പ്രത്യേകം നന്ദിയെന്നും ശശി തരൂര്‍ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...