വെച്ചൂച്ചിറ ലിറ്റിൽ ഫ്ലവറിനു മികച്ച വിജയം

For full experience, Download our mobile application:
Get it on Google Play

കൊല്ലമുള: ഈ വർഷത്തെ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ & ജൂനിയർ കോളേജിൽനിന്നും പരീക്ഷയെഴുതിയ എല്ലാ കുട്ടികളും മികച്ച നിലയിൽ പാസായി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 93 കുട്ടികളിൽ 74 പേർ ഡിസ്‌റ്റിംഗ്ഷനും മറ്റു കുട്ടികൾ ഫസ്‌റ്റ് ക്ലാസ്സും നേടി വിജയിച്ചു. സയൻസ് വിഭാഗത്തിൽ 482 മാർക്കു നേടി പ്രണവ് കൃഷ്ണ‌ പി. ഒന്നാം സ്ഥാനവും 468 മാർക്കു നേടി അർച്ചനമോൾ പി.ആർ. രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ 489 മാർക്കു നേടി കെ.റജി ഒന്നാം സ്ഥാനവും 486 മാർക്കോടെ അലീന സെബാസ്റ്റ്യൻ രണ്ടാം സ്‌ഥാനവും നേടി. പ്രണവ് കൃഷ്ണ‌ പി.,അർച്ചനമോൾ പി.ആർ., മേഘ കെ.റജി, അലീന സെബാസ്റ്റ്യൻ എന്നിവർ എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡു നേടി. കമ്പ്യൂട്ടർ സയൻസിൽ ജോഷിൻ തോമസ്, പ്രണവ് കൃഷ്‌ണ പി. എന്നിവരും ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസിന് അഫിനാഷ് ജോർജ് സാം, കാർത്തിക് കൃഷ്ണ‌ വി, അലീന സെബാസ്റ്റ്യൻ, മേഘ കെ.റജി എന്നിവരും ബിസിനസ് സ്‌റ്റഡീസിൽ അലീന സെബാസ്‌റ്റ്യൻ, മേഘ കെ.റജി എന്നിവരും മലയാളത്തിന് ഡോണ മരിയ വർഗീസും 100 മാർക്കും നേടി.

പത്താം ക്ലാസ് പരീക്ഷയെഴുതിയ 89 കുട്ടികളിൽ 52 പേർ ഡിസ്‌റ്റിംഗ്ഷനോടെയും മറ്റു കുട്ടികൾ ഫസ്‌റ്റ് ക്ലാസ്സും നേടി വിജയിച്ചു. അന്ന എലിസബത്ത് സോജൻ 483 മാർക്കോടെ ഒന്നാം സ്‌ഥാനവും 480 മാർക്കോടെ ജീവൻ റ്റി. വർക്കി രണ്ടാം സ്ഥാനവും കരസ്‌ഥമാക്കി. റോണ മരിയ ജോസഫ്, നോയൽ ജയിംസ് ജേക്കബ്, ജ്യാതിലാൽ എം.എം., ഗൗരിനന്ദ, ഐശ്വര്യ അനിൽ എന്നിവർ എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡു നേടി. അന്ന എലിസബത്ത് സോജൻ, അൻവിൻ മാത്യു എന്നിവർ സോഷ്യൽ സയൻസിനും ആൻ മരിയ ജോബി, ജുവൽ മരിയ അജി എന്നിവർ മലയാളത്തിനും 100 മാർക്കും നേടി. അഭിമാനകരമായ മികച്ച വിജയം കൈവരിച്ച കുട്ടികളെയും പരിശീലനം നൽകിയ അധ്യാപകരേയും സ്‌കൂൾ മാനേജർ വ. ഫാ. മാത്യു പനയ്ക്കക്കുഴി, സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ.സോജി ചെറുശ്ശേരിൽ, പി.റ്റി.എ. ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...

പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ ഇന്ത്യ

0
ന്യൂഡൽഹി: പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ...