അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ ‘ഹരിതം ലഹരി രഹിതം’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘ഹരിതം ലഹരി രഹിതം’ സംഘടിപ്പിച്ചു. അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷാനിയമം അറിഞ്ഞിരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. ഇത് അറിയാതെ 25 വയസ്സില്‍ താഴെ പ്രായമുള്ള ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നു. ഇത്തരം ലഹരി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ജോലി സ്വപ്നം ഇല്ലാതാവുകയും ഭാവി ജീവിതം ഇരുളടയുകയും ചെയ്യും. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിയമാവബോധം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യ സന്ദേശം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ എസ് സനില്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ തരകന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഹരിഹരനുണ്ണി, കോളജ് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ മോനിഷ ലാല്‍, ലിനി കെ എബ്രഹാം, ഷിബു ചിറക്കരോട്ട്, ദ്രൗപതി രഘുനാഥ് എന്നിവര്‍ പങ്കെടുത്തു. ‘ഹരിതം ലഹരി രഹിതം’ വിഷയത്തെ കുറിച്ച് മുന്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി എന്‍ ഷിബു കുമാര്‍ ക്ലാസ് നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...