Friday, April 26, 2024 3:32 pm

ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗ്രീൻ ആപ്പിള്‍ ; അറിയാം ഗുണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

ആപ്പിള്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, എ, കെ എന്നിവ എല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

സാധാരണ നാം കഴിക്കുന്നത് ചുവന്ന ആപ്പിളുകളാണ്. എന്നാല്‍ ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വിറ്റാമിൻ എ, സി, കെ എന്നിവ ഇതിലും ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും പച്ച ആപ്പിളിന്​ ഗുണങ്ങളേറെയുണ്ട്​.

ഒന്ന്… പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപ ചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു.

രണ്ട്… പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ്​ ശരീരത്തിലെ മികച്ച രക്​തചംക്രമണത്തിന്​ സഹായിക്കുന്നു. രക്​തചംക്രമണം വർധിക്കുന്നത്​ ഹൃ​ദ്രോഗ, പക്ഷാഘാത സാധ്യതകൾ ഇല്ലാതാക്കുന്നു. വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത്​ സഹായകമാണ്​.

മൂന്ന്..ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറവാണ്. നാരുകൾ ധാരാളം ഉണ്ടുതാനും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം.

നാല്… എല്ലുകളുടെ ആരോഗ്യത്തിന് ഗ്രീന്‍ ആപ്പിള്‍ ഏറെ നല്ലതാണ്. പച്ച ആപ്പിൾ കാത്സ്യത്തി​ന്‍റെ സാന്നിധ്യത്താൽ സമ്പന്നമാണ്​. അതിനാല്‍ എല്ലാ ദിവസവും പച്ച ആപ്പിൾ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കും.

അഞ്ച്…വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ ഗ്രീന്‍ ആപ്പിള്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനും ഏറെ നല്ലതാണ്. പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ ഇവ തടയും.

ആറ്… വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്

0
പത്തനംതിട്ട : ജില്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്. ആദ്യ...

ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം

0
ചെങ്ങന്നൂര്‍  : ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ...

ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുനിത കെജ്രിവാൾ  നേതൃത്വം നല്കും

0
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ  ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി മഴയെത്തുമെന്ന്...