വിപണിയിൽ എല്ലാ സീസണിലും മികച്ച വില ലഭിക്കുന്ന ഒന്നാണ് കാന്താരി മുളക്. ഒരു പാട് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കാന്താരിയെ കണ്ടെത്തിയതിനു ശേഷം ഇതിനു ആവശ്യക്കാരുടെ എനനവും വർധിച്ചിട്ടുണ്ട്. കൊളസ്‌ട്രോൾ, അമിതവണ്ണം, കുടവയർ ഗ്യാസിന്റെ പ്രശ്നം വാത രോഗങ്ങൾ എന്നിവയ്ക്ക് ഒക്കെ പ്രതിവിധി ആയി ഉപയോഗിക്കാറുണ്ട്. പച്ചക്കാന്താരി, വെള്ളക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരാം കാന്താരി ഉണ്ടെങ്കിലും വിപണിയിൽ കൂടുതൽ ആവശ്യക്കാർ പച്ചക്കാന്താരിക്കാണ് ഗുണമേന്മയും ഇതിനു തന്നെയാണ്. പൊതുവെ ഗ്രാമ പ്രദേശങ്ങളിൽ കാന്താരി തനിയെ മുളക്കുന്ന ഒരു ചെടിയാണ് എങ്കിലും പഴുത്ത മുളകുകൾ ഉണ്ടാക്കിയെടുത്തു മുളപ്പിച്ചു കാന്താരി കൃഷി ചെയ്യാവുന്നതാണ്.
പരിചരണമൊന്നു കൂടാതെ നല്ല വിളവ് തരുമെങ്കിലും കുറച്ചു ശ്രദ്ധ നൽകിയാൽ നല്ലൊരു വരുമാനമായി കാന്താരി കൃഷിയെ മാറ്റം. തൈ നടുമ്പോൾ ചാണകമോ പച്ചിലവളമോ ഇട്ടുകൊടുത്തു കുറച്ചു ദിവസം നനച്ചാൽ ചെടി നല്ലവണ്ണം വളർന്നു മികച്ച വിളവ് നൽകും. പാണൽ ചെടിയുടെ ഇല, ശീമക്കൊന്ന എന്നിവയുടെ ഇലകൾ പുതയായി നൽകുന്നത് നല്ല വിളവിനു സഹായകമാണ്. ഒരു കാന്താരി ചെടിയിൽ നിന്ന് പരമാവധി മൂന്നു വര്ഷം വരെ വിളവ് ലഭിക്കും. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന സ്ഥലത്തു കാന്താരി നടരുത് തണലും ചൂടും ഒരുപോലെ ലഭിക്കുന്നസ്ഥലം വേണം ഇതിനു തിരഞ്ഞെടുക്കാൻ. ചോറിൻ്റെ വെസ്റ്റ് , കഞ്ഞിവെള്ളം , ഇറച്ചി മീൻ എന്നിവ കഴുകിയ വെള്ളം എന്നിവ വളമായി കൊടുക്കുന്നത് കൂടുതൽ; വിളവ് തരും. കാന്താരി തന്നെ കീടനാശിനി ആയി ഉപയോഗിക്കാവുന്നതിനാൽ ഒരു വീട്ടിൽ ഒരു കാന്താരി യെങ്കിലും നട്ടുവളളർത്താം.