കാന്താരി മുളകു കൃഷി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

വിപണിയിൽ എല്ലാ സീസണിലും മികച്ച വില ലഭിക്കുന്ന ഒന്നാണ് കാന്താരി മുളക്. ഒരു പാട് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കാന്താരിയെ കണ്ടെത്തിയതിനു ശേഷം ഇതിനു ആവശ്യക്കാരുടെ എനനവും വർധിച്ചിട്ടുണ്ട്. കൊളസ്‌ട്രോൾ, അമിതവണ്ണം, കുടവയർ ഗ്യാസിന്റെ പ്രശ്നം വാത രോഗങ്ങൾ എന്നിവയ്ക്ക് ഒക്കെ പ്രതിവിധി ആയി ഉപയോഗിക്കാറുണ്ട്. പച്ചക്കാന്താരി, വെള്ളക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരാം കാന്താരി ഉണ്ടെങ്കിലും വിപണിയിൽ കൂടുതൽ ആവശ്യക്കാർ പച്ചക്കാന്താരിക്കാണ് ഗുണമേന്മയും ഇതിനു തന്നെയാണ്. പൊതുവെ ഗ്രാമ പ്രദേശങ്ങളിൽ കാന്താരി തനിയെ മുളക്കുന്ന ഒരു ചെടിയാണ് എങ്കിലും പഴുത്ത മുളകുകൾ ഉണ്ടാക്കിയെടുത്തു മുളപ്പിച്ചു കാന്താരി കൃഷി ചെയ്യാവുന്നതാണ്.

പരിചരണമൊന്നു കൂടാതെ നല്ല വിളവ് തരുമെങ്കിലും കുറച്ചു ശ്രദ്ധ നൽകിയാൽ നല്ലൊരു വരുമാനമായി കാന്താരി കൃഷിയെ മാറ്റം. തൈ നടുമ്പോൾ ചാണകമോ പച്ചിലവളമോ ഇട്ടുകൊടുത്തു കുറച്ചു ദിവസം നനച്ചാൽ ചെടി നല്ലവണ്ണം വളർന്നു മികച്ച വിളവ് നൽകും. പാണൽ ചെടിയുടെ ഇല, ശീമക്കൊന്ന എന്നിവയുടെ ഇലകൾ പുതയായി നൽകുന്നത് നല്ല വിളവിനു സഹായകമാണ്. ഒരു കാന്താരി ചെടിയിൽ നിന്ന് പരമാവധി മൂന്നു വര്ഷം വരെ വിളവ് ലഭിക്കും. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന സ്ഥലത്തു കാന്താരി നടരുത് തണലും ചൂടും ഒരുപോലെ ലഭിക്കുന്നസ്ഥലം വേണം ഇതിനു തിരഞ്ഞെടുക്കാൻ. ചോറിൻ്റെ വെസ്റ്റ് , കഞ്ഞിവെള്ളം , ഇറച്ചി മീൻ എന്നിവ കഴുകിയ വെള്ളം എന്നിവ വളമായി കൊടുക്കുന്നത് കൂടുതൽ; വിളവ് തരും. കാന്താരി തന്നെ കീടനാശിനി ആയി ഉപയോഗിക്കാവുന്നതിനാൽ ഒരു വീട്ടിൽ ഒരു കാന്താരി യെങ്കിലും നട്ടുവളളർത്താം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...