വേട്ടയാടൽ മതിയാക്കൂ ; ഷാരൂഖ് ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. താരത്തിന് സംഭവിച്ച ദൗര്‍ഭാഗ്യത്തിന്‍റെ പേരില്‍ ഷാരൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെയാണ് തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ലഹരിമരുന്നുകളുടെ ആരാധകനല്ല ഞാന്‍, ഒരിക്കലും ഉപയോഗിച്ചിട്ടുമില്ല. എന്നാല്‍, മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്ന ചിലര്‍ മകന്‍റെ അറസ്റ്റിന് മേല്‍ ഷാരൂഖ് ഖാനെ പൈശാചികമായി വേട്ടയാടുകയാണ്. കുറച്ചെങ്കിലും സഹാനുഭൂതി വേണം. പൊതുജനത്തിന്‍റെ തുറിച്ചുനോട്ടം മതിയാക്കാമെന്നും തരൂര്‍ പറഞ്ഞു.

സംഭവത്തില്‍ ഷാരൂഖ് ഖാനെ പിന്തുണച്ച്‌ സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ ആര്യന്‍ ഖാനുള്‍പ്പെടെ എട്ട് പേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...