ഉപയോക്താക്കളുടെ പരാതിയില്‍ ഒരു ലക്ഷത്തോളം കണ്ടന്‍റ് പേജുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

ഉപയോക്താക്കളില്‍ നിന്നും അടക്കം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 93,550 കണ്ടന്‍റുകള്‍ ഗൂഗിള്‍ ഇന്ത്യ നീക്കം ചെയ്തു. ആഗസ്റ്റ് മാസത്തില്‍ ലഭിച്ച 35,191 പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കം ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ നടത്തിയത്. ഗൂഗിളിന്‍റെ ആഗസ്റ്റ് മാസത്തിലെ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.

ഉപയോക്താക്കളുടെ പരാതി ഇല്ലാതെ തന്നെ ഗൂഗിള്‍ സ്വയം കണ്ടെത്തിയ 651933 കണ്ടന്‍റുകള്‍ പോളിസി ലംഘനം നടത്തിയതിന് നീക്കം ചെയ്തിട്ടുണ്ട്. മെയ് 26ന് നടപ്പിലാക്കി തുടങ്ങിയ പുതിയ ഐടി നയമാണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്താന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്.

വാട്ട്സ്ആപ്പും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ 35 ദിവസത്തില്‍ ഇന്ത്യയിലെ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ നിരോധിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഗൂഗിള്‍ നീക്കം ചെയ്ത കണ്ടന്‍റുകള്‍ എല്ലാം ഗൂഗിളിന്‍റെ പ്ലാറ്റഫോമിൽ പ്രസിദ്ധീകരിക്കപ്പെട്ട മൂന്നാം കക്ഷി കണ്ടന്‍റുകളാണ്.

ഇവ പ്രദേശിക വ്യക്തിഗത നിയമങ്ങള്‍ അടക്കം ലംഘിക്കുന്നു എന്ന് കണ്ടതിനാലാണ് നീക്കം ചെയ്തത് എന്നാണ് ഗൂഗിള്‍ പറയുന്നത്. ചിലത് ഉടമസ്ഥാവകാശ ലംഘനം ഉള്ളത് ആരോപിച്ചുള്ള പരാതികളാണ്. ഇവയുടെ എല്ലാം മുകളില്‍ പ്രദേശിക നിയമങ്ങളും പരിശോധിച്ചാണ് നടപടി എടുത്തത് എന്നാണ് ഗൂഗിള്‍ പറയുന്നത്.

നടപടി എടുത്ത കണ്ടന്‍റുകളുടെ എണ്ണം നോക്കിയാല്‍ 92,750 കണ്ടന്‍റുകള്‍ക്ക് മുകളില്‍ കോപ്പിറൈറ്റ് ലംഘനത്തിനാണ് നടപടി. ട്രേഡ് മാര്‍ക്ക് തെറ്റായി ഉപയോഗിച്ചതിന് 721 കണ്ടന്‍റുകള്‍ നീക്കം ചെയ്തു. വ്യാജമായി നിര്‍മ്മിച്ച കണ്ടന്‍റുകള്‍ കണ്ടെത്തിയതിന് 32 നടപടികള്‍ എടുത്തു.

കോടതി ഉത്തരവ് പ്രകാരം 12 നടപടികളാണ് ഗൂഗിള്‍ എടുത്തത്. ലൈംഗിക ദൃശ്യങ്ങള്‍ക്ക് 12 നടപടികളും, നിയമോപദേശ പ്രകാരം 4 നടപടികളും എടുത്തു. തങ്ങളുടെ സ്വന്തം ടെക്നോളജി ഉപയോഗിച്ചാണ് പരാതി ഇല്ലാതെ നടപടികള്‍ എടുത്തത് എന്നാണ് ഗൂഗിള്‍ പറയുന്നത്.

അതിന് അത്യാധുനിക നിരീക്ഷണ സംവിധാനം ഗൂഗിളിനുണ്ട്. വളരെ അപകടകരമായ ഉള്ളടക്കങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത് എന്ന് ഗൂഗിള്‍ പറയുന്നു. ബാല ലൈംഗികതയുടെ ദൃശ്യങ്ങള്‍, ഭീകരവാദം തുടങ്ങിയവ ഉള്‍പ്പെടുന്ന ഉള്ളടക്കങ്ങള്‍ ഇതില്‍പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...