Saturday, May 4, 2024 10:11 am

എരിവാണെങ്കിലും നല്ല ആരോഗ്യത്തിന് ബഹുകേമനാണ് പച്ചമുളക്

For full experience, Download our mobile application:
Get it on Google Play

അടുക്കളകളിൽ എരിവിനായി ഉപയോഗിക്കുന്ന ഒരു സാധാരണ പച്ചക്കറിയാണ് പച്ചമുളക്. ഭക്ഷണങ്ങളിൽ എരിവ് രുചി നൽകുന്നതിനു പുറമേ പച്ചമുളകിന് നമുക്ക് അറിയാത്ത ചില ഗുണങ്ങളുംമുണ്ട്. ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നുകൂടിയാണ് പച്ചമുളക്. എരിവ് ഉണ്ടെങ്കിലും ധാരാളം പോഷകങ്ങളുടെ കലവറയാണ് ഇത്. ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ഫിനോളിക്സ്, അവശ്യ എണ്ണകൾ, ടാന്നിൻസ്, സ്റ്റിറോയിഡുകൾ, ക്യാപ്സൈസിൻ എന്നിവ പച്ചമുളകിൽ കാണപ്പെടുന്നു.

പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങൾ:
1. വിട്ടുമാറാത്ത രോഗങ്ങളെ ഇല്ലാതാക്കുന്നു:
പച്ചമുളകിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും, ഓക്‌സിഡേഷൻ പ്രക്രിയ കുറയ്ക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനു കാരണമാകുന്നു.

2. പ്രമേഹ സാധ്യത കുറയ്ക്കുന്നു:
പച്ചമുളകിൽ ക്യാപ്‌സൈസിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നല്‍കുന്ന ഒരു ഘടകമാണ്. ക്യാപ്‌സൈസിൻ ശരീരത്തിൽ ഇൻസുലിൻ സ്രവത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പച്ചമുളക് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

3. മൈക്രോബയൽ അണുബാധയെ ചെറുക്കുന്നു:
പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ജൈവ സംയുക്തങ്ങൾ സ്റ്റാഫൈലോകോക്കൽ ഓറിയസ്, സാൽമൊണെല്ല ടൈഫിമൂറിയം, ഇ.കോളി, വിബ്രിയോ കോളറ, സ്യൂഡോമോണസ് എരുഗിനോസ, ഷിഗെല്ല ഡിസെൻട്രിയ തുടങ്ങിയ രോഗകാരണ ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്നു. ഭക്ഷണങ്ങളിലും വിഭവങ്ങളിലും പച്ചമുളക് ചേർത്ത് കഴിക്കുന്നത് ഒരു സ്വാഭാവിക ആൻറി ബാക്ടീരിയൽ ഏജന്റ് എന്ന നിലയിൽ ഗുണം ചെയ്യുന്നു.

4. അമിതവണ്ണം:
ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ പച്ചമുളക് കഴിക്കുന്നത് സഹായിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. പച്ചമുളക് പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും, ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും ഉപകരിക്കും. ശരീരഭാരം നിയന്ത്രിക്കുന്നവരിൽ പച്ചമുളക് കഴിക്കുന്നത് ഫലപ്രദമാണ്.

5. വയറിലെ അൾസർ:
പച്ചമുളക് സത്ത് വയറ്റിലെ അൾസർ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡ് സ്രവത്തിൽ കുറവ് വരുത്തും. ആമാശയത്തിലെ അൾസറിനെ നേരിടാൻ ഈ ഗുണങ്ങൾ സഹായിക്കുന്നു. കൂടുതൽ പച്ചമുളക് കഴിക്കുന്നത് വയറ്റിലെ അൾസറിന് ദോഷം ചെയ്യുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പകർച്ചവ്യാധി ഭീഷണിയില്‍ മല്ലപ്പള്ളി

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍  പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും ചൂടിന്...

വൈദ്യുതി നിലച്ചു ; പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി

0
കോഴിക്കോട്: വൈദ്യുതി നിലച്ചതിന് പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട്...

കവിയൂര്‍ കൃഷിഭവന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി

0
തിരുവല്ല : കാർഷിക രംഗത്തെ വളർച്ചയ്‌ക്കൊപ്പം കവിയൂർ പഞ്ചായത്ത് കൃഷിഭവനും മുഖംമിനുക്കി....

ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ; അതുപ്പോലെ താങ്കളെയുമെന്ന് ജനങ്ങൾ

0
ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ...