മല്ലപ്പള്ളിയിലെ ഹരിത ഇക്കോ ഷോപ്പ് കെട്ടിടം കാടുമൂടി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  കാർഷിക ഉൽപ്പന്നങ്ങൾ കർഷകർക്ക് ന്യായവില നൽകുന്നതിനും വിപണനം ചെയ്യുന്നതിനും തുടങ്ങിയ ഹരിത ഇക്കോ ഷോപ്പ് മാലിന്യ സംസ്കരണ കേന്ദ്രമായി മാറി. മല്ലപ്പള്ളി ശ്രീകൃഷ്ണ വിലാസം പൊതുമാർക്കറ്റിന് സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹരിത ഇക്കോ ഷോപ്പിനാണ് ഈ ദുരവസ്ഥ. ഇവിടേക്കു സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ എത്താത്തതാണ് അടച്ചു പൂട്ടാൻ കാരണം. ഓണത്തിനും മറ്റ് വിശേഷാൽ ദിവസങ്ങളിലും മാത്രമാണ് വിപണനത്തിനായി തുറന്നിരുന്നത്. പിന്നീട് വിശേഷ ദിവസങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ വിപണനം നടത്തിയിരുന്നു.

ഇപ്പോൾ മാസങ്ങളായി ഹരിത കർമ്മസേനയുടെ മാലിന്യ തരംതിരിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്നെങ്കിലും കെട്ടിടവും പരിസരവും കാടുമൂടപ്പെട്ട നിലയിലാണ്. മേൽക്കൂരയിലേക്കുവരെ വള്ളിപ്പടർപ്പുകൾ വ്യാപിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തനം ആരംഭിച്ചിട്ടും കാടുവെട്ടി മാറ്റുവാൻ അധികൃതർ തയാറാകാത്തതിനാൽ കെട്ടിടം കാണാൻ കഴിയാത്ത സ്ഥിതിയിലെത്തി. എല്ലാവർക്കും സൗകര്യ പ്രദമായ സ്ഥലത്ത് പുതിയതായി ഇക്കോ ഷോപ്പ് തുടങ്ങുന്നതിനുള്ള കൃഷിഭവന്റെ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിലെ കെട്ടിടം പരിപാലിക്കുന്നതിന് അധികൃതരുടെ നിലപാട് ജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...