Saturday, June 29, 2024 6:59 pm

ഗ്രീൻ പനോരമ പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന ഗ്രീൻ പനോരമ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി. നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണം ലക്ഷ്യം വക്കുന്നത് ജൈവമായവയെ മാത്രമല്ല ജൈവേതരമായവയും ഉൾപ്പെടുന്ന
ആവാസവ്യവസ്ഥയാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് പരിസ്ഥിതി ദിനാചരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഭരണഘടനയിൽ ഇത് ഉൾപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. മറ്റുള്ളവരിലേക്ക് ആശയം സന്നിവേശിപ്പിക്കാൻ ഏറ്റവും ശക്തമായ മാധ്യമം എന്ന നിലയിൽ പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ച ഫിലിം സൊസൈറ്റി നഗരത്തിൻ്റെ സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ ചുവട് വയ്പാണ് നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡൻറ് ജി വിശാഖൻ അധ്യക്ഷത വഹിച്ചു.

ഗൂഡ്രിക്കൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ എസ് അശോകൻ മുഖ്യാതിഥിയായിരുന്നു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, വാർഡ് കൗൺസിലർ സിന്ധു അനിൽ, ചലച്ചിത്ര പ്രവർത്തകൻ
എ മീരാസാഹിബ്,ന്യൂ വേവ് ഫിലിം സൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ, ഫിലിം സൊസൈറ്റി ഭാരവാഹികളായ എം എസ് സുരേഷ്, ഉണ്ണികൃഷ്ണൻ പൂഴിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ദി എലിഫൻ്റ് വിസ്പേഴ്സ്, ഹൈഡി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ സംവാദത്തിന് നേതൃത്വം നൽകി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും സിനിമ പ്രേമികളും മേളയുടെ ഭാഗമായി. മേള നാളെ (30/6/24) വൈകുന്നേരം സമാപിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മനുഷത്വം വീണ്ടെടുക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം : പ്രമോദ് നാരായൺ എം.എൽ.എ

0
തിരുവല്ല : വിദ്യാഭ്യാസത്തിൻ്റെ പരമായ പ്രധാന ലക്ഷ്യം മനുഷ്യത്വം വീണ്ടെടുക്കുക എന്നാതാവണമെന്നും...

ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം ദുർബലമായി, ഒപ്പം കാലവർഷവും ; കേരളത്തിൽ 3 ജില്ലകളിൽ...

0
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ...

സീനിയർ സിറ്റിസൺസ് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം നടന്നു

0
പത്തനംതിട്ട : സീനിയർ സിറ്റിസൺസ് പൊതുജീവിതത്തിലും രാഷ്ട നിർമ്മാണ പ്രവർത്തനങ്ങളിലും എന്നും...

ബിന്ദു ജയകുമാറിനെയും മേഴ്സി എബ്രഹാമിനെയും കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

0
തിരുവല്ല: നഗരസഭ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്‍റ് നല്‍കിയ വിപ്പ്...